ദുബായില്‍ റേസിംഗ് കാര്‍ പരിശീലനത്തിനിടെ അപകടം; നടന്‍ അജിത് കുമാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ദുബായ്: പ്രശസ്ത നടന്‍ അജിത് കുമാര്‍ റേസിംഗ് കാര്‍ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെയാണ് സംഭവം. ദുബായ് 24 എച്ച് റേസിംഗ് മത്സരത്തിന് വേണ്ടി പരിശീലനം നടത്തുന്നതിനിടെയായിരുന്നു അജിത് കുമാര്‍ അപകടത്തില്‍ പെട്ടത്. ഈ 11നാണ് മത്സരം തുടങ്ങുന്നത്. അജിത്തിന്റെ റേസിംഗ് ടീമിലെ അംഗമായ ഫാബിന്‍ ഡഫ്യൂക്‌സ് അപകടത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അപകടവിവരം പുറത്തുവന്നത് മുതല്‍ അജിത്തിന്റെ ആരാധകര്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കയിലാണ്.

അപകടത്തില്‍ അജിത് സുരക്ഷിതനാണെന്നും അപകടത്തിന് പിന്നാലെ അദ്ദേഹം വൈദ്യ പരിശോധനയ്ക്ക് വിധേയനായെന്നും മാനേജര്‍ കൂട്ടിച്ചേര്‍ത്തു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it