ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി; വിദഗ്ധ സംഘം കല്ലക്കട്ടയിലെ സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: ഗള്‍ഫാര്‍ ഗ്രൂപ്പ് കാസര്‍കോട് കല്ലക്കട്ടയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയുടെ പ്രാഥമിക നടപടികള്‍ക്ക് വേഗതയേറുന്നു. കല്ലക്കട്ടയിലെ പ്രൊജക്ട് സൈറ്റ് തിങ്കളാഴ്ച വൈകിട്ട് ഗള്‍ഫാര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് രാജേഷ് നായരും മംഗളൂരു സോണ്‍ ഹെഡ് ശേഖര്‍ റൈയും സന്ദര്‍ശിച്ചു. ആസ്പത്രി നിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലമാണിതെന്ന് രാജേഷ് നായര്‍ ഉത്തരദേശത്തോട് പറഞ്ഞു. കല്ലക്കട്ടയിലെ പ്രൊജക്ട് സൈറ്റ് നല്ല പോസിറ്റിവിറ്റി നല്‍കുന്നുണ്ട്. പ്രമുഖ ഗള്‍ഫ് വ്യവസായിയും കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ചെയര്‍മാനുമായ ഖാദര്‍ തെരുവത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. […]

കാസര്‍കോട്: ഗള്‍ഫാര്‍ ഗ്രൂപ്പ് കാസര്‍കോട് കല്ലക്കട്ടയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയുടെ പ്രാഥമിക നടപടികള്‍ക്ക് വേഗതയേറുന്നു. കല്ലക്കട്ടയിലെ പ്രൊജക്ട് സൈറ്റ് തിങ്കളാഴ്ച വൈകിട്ട് ഗള്‍ഫാര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് രാജേഷ് നായരും മംഗളൂരു സോണ്‍ ഹെഡ് ശേഖര്‍ റൈയും സന്ദര്‍ശിച്ചു. ആസ്പത്രി നിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലമാണിതെന്ന് രാജേഷ് നായര്‍ ഉത്തരദേശത്തോട് പറഞ്ഞു. കല്ലക്കട്ടയിലെ പ്രൊജക്ട് സൈറ്റ് നല്ല പോസിറ്റിവിറ്റി നല്‍കുന്നുണ്ട്. പ്രമുഖ ഗള്‍ഫ് വ്യവസായിയും കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ചെയര്‍മാനുമായ ഖാദര്‍ തെരുവത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. ഇവിടെ 12 ഏക്കര്‍ സ്ഥലമുണ്ട്. കാസര്‍കോട്ടെ രോഗികള്‍ വിദഗ്ധ ചികിത്സക്ക് അനുഭവിക്കുന്ന കടുത്ത പ്രയാസം മനസ്സിലാക്കി ഖാദര്‍ തെരുവത്ത് ആത്മ സുഹൃത്തായ ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഡോ. പി. മുഹമ്മദലിയോട് കാസര്‍കോട്ട് ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി നിര്‍മ്മിക്കുന്നതിന് ഗള്‍ഫാര്‍ ഗ്രൂപ്പ് മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കല്ലക്കട്ടയില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി നിര്‍മ്മിക്കുമെന്ന് ഗള്‍ഫാര്‍ മുഹമ്മദലി പ്രഖ്യാപിച്ചത്. ഉത്തരദേശം ദിനപത്രത്തിലൂടെയും ഉത്തരദേശം ഫേസ്ബുക്ക്- യൂട്യൂബ് ചാനലുകളിലൂടെയുമാണ് ഗള്‍ഫാര്‍ മുഹമ്മദലി ഈ പ്രഖ്യാപനം നടത്തിയത്. ആസ്പത്രി നിര്‍മ്മാണം വൈകില്ലെന്ന സൂചനയാണ് ഗള്‍ഫാര്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗം മേധാവികളുടെ ഇന്നത്തെ സന്ദര്‍ശനം വ്യക്തമാക്കുന്നത്. ആര്‍ക്കിടെക്ട് വിഭാഗം അടുത്ത് തന്നെ സ്ഥലം സന്ദര്‍ശിക്കും.

വീഡിയോ സ്റ്റോറി കാണുക:

Related Articles
Next Story
Share it