കെ.എസ് അബ്ദുല്ല അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നട്ടെല്ലേകിയ നേതാവ് -യഹ്‌യ തളങ്കര
ദുബായ്: രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ മേഖലകളെ പുഷ്പിച്ചെടുക്കുകയും അതിന് വെള്ളവും വളവും നല്‍കി പരിപോഷിപ്പിക്കുകയും അടിച്ചമര്‍ത്തപ്പെട്ടവരെന്ന് മുദ്രകുത്തപ്പെട്ട ഒരു ജനതക്ക് നട്ടെല്ല് നിവര്‍ത്തി നടക്കാന്‍ പഠിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു കെ.എസ് അബ്ദുല്ലയെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി അബൂഹൈല്‍ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ബേ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കെ.എസ് അബ്ദുല്ല ട്രിബൂട്ട് സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതം പറഞ്ഞു. യു.എ.ഇ കെ.എം.സി.സി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായ നിസാര്‍ തളങ്കര മുഖ്യപ്രഭാഷണം നടത്തി. നമ്മള്‍ ഇന്ന് അഭിമാനത്തോടെ ജീവിക്കുന്നത് കെ.എസ് അബ്ദുല്ലയെ പോലുള്ള വലിയ മനുഷ്യര്‍ ഉണ്ടാക്കിയ പ്രതാപങ്ങളുടെ കരുത്താണെന്ന് നിസാര്‍ തളങ്കര പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി, ഹനീഫ് ചെര്‍ക്കള, അബ്ദുല്ല ആറങ്ങാടി, അഫ്‌സല്‍ മെട്ടമ്മല്‍, ഡോ. ഇസ്മായില്‍, അഷ്റഫ് ബായാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ട്രഷറര്‍ ഉപ്പി കല്ലങ്കൈ നന്ദി പറഞ്ഞു.