ഖത്തര്‍ ലോകകപ്പിന് പൂര്‍ണ പിന്തുണ; അറബ് മണ്ണിലെത്തുന്ന 2022 ഫിഫ ലോകകപ്പിനെ എല്ലാ ജിസിസി രാജ്യങ്ങളും പിന്തുണക്കും; ഗള്‍ഫ് രാജ്യങ്ങള്‍ ഒത്തൊരുമിച്ച് മുന്നോട്ടുപോകാന്‍ ആഹ്വാനം ചെയ്ത് അല്‍ഉല കരാര്‍

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ഫിഫ ലോകകപ്പിനെ എല്ലാ ജിസിസി രാജ്യങ്ങളും പിന്തുണക്കും. ജി.സി.സി ഉച്ചകോടിയില്‍ ഒപ്പുവെച്ച അല്ഉല കരാറിലെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണിത്. ഖത്തറില്‍ നടക്കുന്ന 2022ലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ വിജയത്തിന് ജി.സി.സി കൗണ്‍സില്‍ പിന്തുണ നല്‍കുമെന്ന് കരാറില്‍ പറയുന്നു. അംഗരാജ്യങ്ങള്‍ പരസ്പരം മുറിവേല്പ്പിക്കരുത്. ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടരുത്. മേഖലയുടെ സുരക്ഷയും ഭദ്രതയും നഷ്ടപ്പെടുത്തുന്ന ഒരു നീക്കത്തിനും ഒരു രാജ്യവും പങ്കാളിയാകരുത്. ജി.സി.സി രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വെ പദ്ധതിയും നിക്ഷേപകര്‍ക്ക് ഈ രാജ്യങ്ങളില്‍ അനായാസം […]

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ഫിഫ ലോകകപ്പിനെ എല്ലാ ജിസിസി രാജ്യങ്ങളും പിന്തുണക്കും. ജി.സി.സി ഉച്ചകോടിയില്‍ ഒപ്പുവെച്ച അല്ഉല കരാറിലെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണിത്. ഖത്തറില്‍ നടക്കുന്ന 2022ലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ വിജയത്തിന് ജി.സി.സി കൗണ്‍സില്‍ പിന്തുണ നല്‍കുമെന്ന് കരാറില്‍ പറയുന്നു.

അംഗരാജ്യങ്ങള്‍ പരസ്പരം മുറിവേല്പ്പിക്കരുത്. ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടരുത്. മേഖലയുടെ സുരക്ഷയും ഭദ്രതയും നഷ്ടപ്പെടുത്തുന്ന ഒരു നീക്കത്തിനും ഒരു രാജ്യവും പങ്കാളിയാകരുത്. ജി.സി.സി രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വെ പദ്ധതിയും നിക്ഷേപകര്‍ക്ക് ഈ രാജ്യങ്ങളില്‍ അനായാസം സഞ്ചരിക്കാവുന്ന വിസാപദ്ധതികളും നടപ്പാക്കും. കോവിഡ് പോലുള്ള സാഹചര്യം മുന്നില്‍ കണ്ട് ജി.സി.സി രാജ്യങ്ങള്‍ക്കായി പ്രത്യേക രോഗ പ്രതിരോധ കേന്ദ്രം സ്ഥാപിക്കാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.

ജി.സി.സിയിലെ നിക്ഷേപകര്‍ക്ക് എല്ലാ രാജ്യങ്ങളിലും അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന വിസ സംവിധാനം ഏര്‍പ്പെടുത്തും. അഴിമതി പ്രതിരോധിക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ ഏകീകൃത സംവിധാനം കൊണ്ടുവരും. രോഗപ്രതിരോധത്തിന് എല്ലാവര്‍ക്കുമായി പ്രത്യേക ആരോഗ്യകേന്ദ്രം സ്ഥാപിക്കും. ജി.സി.സി കൗണ്‍സില്‍ ഈജിപ്തുമായും സഹകരണം ശക്തമാക്കുമെന്നും അല് ഉല കരാറില്‍ വ്യക്തമാാക്കുന്നുണ്ട്.

Related Articles
Next Story
Share it