ബലിപെരുന്നാള്‍ ആഘോഷ നിറവില്‍ ഗള്‍ഫ് രാജ്യങ്ങള്‍; കേരളത്തില്‍ നാളെ

ദുബായ്/കാസര്‍കോട്: ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകളുടെ ഓര്‍മ്മ പുതുക്കി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. കേരളത്തില്‍ നാളെയാണ് പെരുന്നാള്‍. സൗദി, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലും അറബ് രാജ്യങ്ങളിലുമാണ് ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ശൈഖ് ഡോ. യാസര്‍ ബിന്‍ റാഷിദ് അല്‍ ദോസരിയും മദീനയിലെ മസ്ജിദുന്നബവിയില്‍ ഡോ. ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖും പെരുന്നാള്‍ ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി.ഇരു ഹറമുകളിലും ബലിപെരുന്നാള്‍ നിസ്‌കാരത്തിനെത്തുന്ന വിശ്വാസികളെ […]

ദുബായ്/കാസര്‍കോട്: ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകളുടെ ഓര്‍മ്മ പുതുക്കി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. കേരളത്തില്‍ നാളെയാണ് പെരുന്നാള്‍. സൗദി, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലും അറബ് രാജ്യങ്ങളിലുമാണ് ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ശൈഖ് ഡോ. യാസര്‍ ബിന്‍ റാഷിദ് അല്‍ ദോസരിയും മദീനയിലെ മസ്ജിദുന്നബവിയില്‍ ഡോ. ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖും പെരുന്നാള്‍ ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി.
ഇരു ഹറമുകളിലും ബലിപെരുന്നാള്‍ നിസ്‌കാരത്തിനെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ ഹറം കാര്യാലയം പൂര്‍ത്തിയാക്കിയിരുന്നു.
പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധരായ ഹാജിമാര്‍ ഇന്ന് പുലര്‍ച്ചെ തമ്പുകളുടെ മഹാനഗരമായ മിനാ താഴ്വരയില്‍ തിരിച്ചെത്തി.
മുസ്ദലിഫയില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ പുലര്‍ച്ചയോടെയാണ് മിനായിലേക്ക് മടക്കം തുടങ്ങിയത്. മിനായിലെത്തുന്ന ഹാജിമാര്‍ ജംറയില്‍ കല്ലേറ് കര്‍മം നടത്തുകയാണ്. കല്ലേറ് കര്‍മ്മം പിര്‍ത്തിയാക്കിയവര്‍ തല മുണ്ഡനം ചെയ്ത് വിശുദ്ധ വസ്ത്രം മാറി ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കാളികളാകുന്നു.
കേരളത്തില്‍ നാളെയാണ് പെരുന്നാള്‍ ആഘോഷം. കാസര്‍കോട് നഗരമടക്കം ഇന്ന് പെരുന്നാള്‍ തിരക്കിലാണ്.

Related Articles
Next Story
Share it