രാത്രി വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സിംഹങ്ങള്‍ പിടിച്ചു; 17കാരിക്ക് ദാരുണാന്ത്യം, സഹോദരി രക്ഷപ്പെട്ടു

ഗാന്ധിനഗര്‍: രാത്രി വീടിന് പുറത്തിറങ്ങിയ 17കാരിയെ സിംഹങ്ങള്‍ ആക്രമിച്ചുകൊന്നു. ഗുജറാത്തിലെ ജുനാഗദ് ജില്ലയിലെ ധനുഫുലിയാ ഗ്രാമത്തിലാണ് സംഭവം. രാത്രി 9.30 മണിയോടെ സഹോദരിയോടൊപ്പം വീടിനു പുറത്തിറങ്ങിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം രണ്ട് സിംഹങ്ങള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തെ ജലസംഭരണിയിലേക്ക് ചാടിയ സഹോദരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ പിടിച്ച സിംഹങ്ങള്‍ കാട്ടിലേക്ക് കടിച്ചുകൊണ്ടു പോയി. പാതി ഭക്ഷിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വനപാലകര്‍ പിന്നീട് കണ്ടെടുത്തു. രണ്ട് സിംഹങ്ങള്‍ ഒരുമിച്ച് വേട്ടയ്ക്കിറങ്ങുന്നത് അസാധാരണമാണെന്നും ഇവയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും […]

ഗാന്ധിനഗര്‍: രാത്രി വീടിന് പുറത്തിറങ്ങിയ 17കാരിയെ സിംഹങ്ങള്‍ ആക്രമിച്ചുകൊന്നു. ഗുജറാത്തിലെ ജുനാഗദ് ജില്ലയിലെ ധനുഫുലിയാ ഗ്രാമത്തിലാണ് സംഭവം. രാത്രി 9.30 മണിയോടെ സഹോദരിയോടൊപ്പം വീടിനു പുറത്തിറങ്ങിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം രണ്ട് സിംഹങ്ങള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തെ ജലസംഭരണിയിലേക്ക് ചാടിയ സഹോദരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

പെണ്‍കുട്ടിയെ പിടിച്ച സിംഹങ്ങള്‍ കാട്ടിലേക്ക് കടിച്ചുകൊണ്ടു പോയി. പാതി ഭക്ഷിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വനപാലകര്‍ പിന്നീട് കണ്ടെടുത്തു. രണ്ട് സിംഹങ്ങള്‍ ഒരുമിച്ച് വേട്ടയ്ക്കിറങ്ങുന്നത് അസാധാരണമാണെന്നും ഇവയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും വനപാലകര്‍ പറഞ്ഞു.

കഴിഞ്ഞ ആറുമാസമായി പ്രദേശത്ത് സിംഹങ്ങളുടെ ശല്യമുണ്ടെന്നും കന്നുകാലികളെയും മറ്റും കൊന്നിരുന്നതായും ഗ്രാമീണര്‍ പറയുന്നു. സിംഹത്തെ വീഴ്ത്താനായി മേഖലയില്‍ കെണി സ്ഥാപിച്ചിട്ടുണ്ട്.

Related Articles
Next Story
Share it