ഗുജറാത്ത് വംശഹത്യയില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സാക്കിയാ ജഫ്രി സമര്‍പ്പിച്ച ഹരജിയില്‍ 26ന് വാദം കേള്‍ക്കും

ന്യൂഡെല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സാക്കിയാ ജഫ്രി സമര്‍പ്പിച്ച ഹരജിയില്‍ 26ന് വാദം കേള്‍ക്കും. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക. മോദിക്ക് ശുദ്ധിപത്രം നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് സാക്കിയാ ജഫ്രി കോടതിയെ സമീപിച്ചത്. ഹരജി 2018 മുതല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്നും ഏപ്രില്‍ മുതല്‍ മാറ്റിവച്ചുകൊണ്ടിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഇനിയും നീട്ടിവയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി. 2002 […]

ന്യൂഡെല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സാക്കിയാ ജഫ്രി സമര്‍പ്പിച്ച ഹരജിയില്‍ 26ന് വാദം കേള്‍ക്കും. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക. മോദിക്ക് ശുദ്ധിപത്രം നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് സാക്കിയാ ജഫ്രി കോടതിയെ സമീപിച്ചത്.

ഹരജി 2018 മുതല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്നും ഏപ്രില്‍ മുതല്‍ മാറ്റിവച്ചുകൊണ്ടിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഇനിയും നീട്ടിവയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി. 2002 ഗുജറാത്ത് വംശഹത്യക്കിടെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജഫ്രിയുടെ വിധവയാണ് സാക്കിയാ ജഫ്രി.

കലാപത്തിനായി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയടക്കം 64 ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നാണ് സാക്കിയ ചൂണ്ടിക്കാട്ടിയത്. പ്രത്യേക അന്വേഷണ സംഘം കേസില്‍ മോദിക്ക് ശുദ്ധിപത്രം നല്‍കി. ഇതിനെതിരെ സാക്കിയ ആദ്യം ഹൈക്കോടതിയെയും പിന്നീട് സുപ്രിംകോടതിയെയും സമീപിക്കുകയായിരുന്നു.

Related Articles
Next Story
Share it