ഗുജ്‌റാത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം സൗജന്യ ഭക്ഷ്യധാന്യം; നിര്‍ദേശവുമായി മന്ത്രി

ഗാന്ധിനഗര്‍: കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം സൗജന്യ ഭക്ഷ്യധാന്യം നല്‍കിയാല്‍ മതിയെന്ന് ഗുജ്‌റാത്തിലെ മന്ത്രിയും ബിജെപി നേതാവുമായ യോഗേഷ് പട്ടേല്‍. മുഖ്യമന്ത്രി വിജയ് രൂപാനിയും സ്വന്തം മണ്ഡലമായ വഡോദരയിലെ പുതിയ ജില്ലാ കളക്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പട്ടേല്‍ അറിയിച്ചു. സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ നിരക്ക് വര്‍ധിപ്പിക്കാനുതകുന്ന പദ്ധതിയാണിതെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ പട്ടേലിന്റെ പ്രസ്താവന അനുവദിക്കാവുന്നതല്ലെന്ന് പ്രതികരിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. സാമൂഹികക്ഷേമ പദ്ധതികള്‍ പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കേന്ദ്രം കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് […]

ഗാന്ധിനഗര്‍: കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം സൗജന്യ ഭക്ഷ്യധാന്യം നല്‍കിയാല്‍ മതിയെന്ന് ഗുജ്‌റാത്തിലെ മന്ത്രിയും ബിജെപി നേതാവുമായ യോഗേഷ് പട്ടേല്‍. മുഖ്യമന്ത്രി വിജയ് രൂപാനിയും സ്വന്തം മണ്ഡലമായ വഡോദരയിലെ പുതിയ ജില്ലാ കളക്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പട്ടേല്‍ അറിയിച്ചു. സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ നിരക്ക് വര്‍ധിപ്പിക്കാനുതകുന്ന പദ്ധതിയാണിതെന്നാണ് മന്ത്രിയുടെ വിശദീകരണം.

എന്നാല്‍ പട്ടേലിന്റെ പ്രസ്താവന അനുവദിക്കാവുന്നതല്ലെന്ന് പ്രതികരിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. സാമൂഹികക്ഷേമ പദ്ധതികള്‍ പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കേന്ദ്രം കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമാക്കിയിട്ടില്ലാത്തതിനാല്‍ ഗുജറാത്തിലെ ബി.ജെ.പി. സര്‍ക്കാരിന് അത്തരമൊരു നിയമം കൊണ്ടുവരാന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

Related Articles
Next Story
Share it