5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം വിധിച്ച ജഡ്ജിക്ക് നേരെ ചെരിപ്പൂരി എറിഞ്ഞ് പ്രതി

സൂററ്റ്: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം വിധിച്ച ജഡ്ജിക്ക് നേരെ പ്രതി ചെരിപ്പൂരി എറിഞ്ഞു. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. പ്രത്യേക പോക്സോ കോടതി ജഡ്ജി പി.എസ് കല ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പ്രതിയായ സുജിത് സാകേത് (27) ചെരിപ്പ് എറിഞ്ഞത്. ചെരിപ്പ് ലക്ഷ്യം തെറ്റി സാക്ഷിക്കൂടിന് സമീപം വീണു. ഏപ്രില്‍ 30നാണ് മദ്ധ്യപ്രദേശ് സ്വദേശിയായ പ്രതി കുടിയേറ്റ തൊഴിലാളിയുടെ മകളായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വീടിന് സമീപം ഒറ്റയ്ക്ക് നിന്ന കുട്ടിയെ […]

സൂററ്റ്: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം വിധിച്ച ജഡ്ജിക്ക് നേരെ പ്രതി ചെരിപ്പൂരി എറിഞ്ഞു. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. പ്രത്യേക പോക്സോ കോടതി ജഡ്ജി പി.എസ് കല ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പ്രതിയായ സുജിത് സാകേത് (27) ചെരിപ്പ് എറിഞ്ഞത്.

ചെരിപ്പ് ലക്ഷ്യം തെറ്റി സാക്ഷിക്കൂടിന് സമീപം വീണു. ഏപ്രില്‍ 30നാണ് മദ്ധ്യപ്രദേശ് സ്വദേശിയായ പ്രതി കുടിയേറ്റ തൊഴിലാളിയുടെ മകളായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വീടിന് സമീപം ഒറ്റയ്ക്ക് നിന്ന കുട്ടിയെ മിഠായി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ട് പോയ ശേഷം ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

Related Articles
Next Story
Share it