ഗുജറാത്തില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കാല്‍ നൂറ്റാണ്ടിന്റെ ബിജെപി ആധിപത്യം അവസാനിപ്പിച്ച് കോണ്‍ഗ്രസ്

അഹ്മദാബാദ്: ഗുജറാത്തില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കാല്‍ നൂറ്റാണ്ടിന്റെ ബിജെപി ആധിപത്യം അവസാനിപ്പിച്ച് കോണ്‍ഗ്രസ്. 1995 മുതല്‍ ബിജെപി ഭരിക്കുന്ന ഭന്‍വാദിലാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത്. 24ല്‍ എട്ടിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. 16 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. അതേസമയം ഗാന്ധി നഗര്‍, താര കോര്‍പറേഷനുകള്‍ ബി.ജെ.പി അനായാസം നിലനിര്‍ത്തി. ഗാന്ധിനഗറില്‍ ആകെയുള്ള 44 സീറ്റില്‍ 41ലും ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങി. ഒരു സീറ്റ് എ.എ.പി നേടി. താര മുനിസിപ്പാലിറ്റിയില്‍ 24ല്‍ 20ഉം ബി.ജെ.പി […]

അഹ്മദാബാദ്: ഗുജറാത്തില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കാല്‍ നൂറ്റാണ്ടിന്റെ ബിജെപി ആധിപത്യം അവസാനിപ്പിച്ച് കോണ്‍ഗ്രസ്. 1995 മുതല്‍ ബിജെപി ഭരിക്കുന്ന ഭന്‍വാദിലാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത്. 24ല്‍ എട്ടിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. 16 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു.

അതേസമയം ഗാന്ധി നഗര്‍, താര കോര്‍പറേഷനുകള്‍ ബി.ജെ.പി അനായാസം നിലനിര്‍ത്തി. ഗാന്ധിനഗറില്‍ ആകെയുള്ള 44 സീറ്റില്‍ 41ലും ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങി. ഒരു സീറ്റ് എ.എ.പി നേടി. താര മുനിസിപ്പാലിറ്റിയില്‍ 24ല്‍ 20ഉം ബി.ജെ.പി നേടി. ഓഖയില്‍ 36ല്‍ 34 സീറ്റും നേടി ബി.ജെ.പി ഭരണം നിലനിര്‍ത്തി. ആകെ 128 സീറ്റില്‍ 103 സീറ്റിലാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് 24 സീറ്റുകളില്‍ ജയിച്ചു.

ഏപ്രിലില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് കോവിഡിനെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു. ബിജെപിയെ സംബന്ധിച്ച് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയ ശേഷമുണ്ടായ ആദ്യ തെരഞ്ഞെടുപ്പാണിത്. ഫെബ്രുവരിയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി വന്‍ വിജയം നേടിയിരുന്നു.

Related Articles
Next Story
Share it