ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുന്നു; വഡോദരയിലും രാജ്കോട്ടിലും സസ്യേതര ഭക്ഷണം പാചകം ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വിലക്ക്
വഡോദര: ഗുജറാത്തിലെ വഡോദരയിലും രാജ്കോട്ടിലും സസ്യേതര ഭക്ഷണം പരസ്യമായി പാചകം ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. മുനിസിപ്പല്‍ കോര്‍പറേഷന്റേതാണ് നടപടി. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മുട്ട, ഇറച്ചി തുടങ്ങി സസ്യേതരമായ എല്ലാ ഭക്ഷ്യ വസ്തുക്കളും മൂടിവച്ച് മാത്രമേ വില്‍പ്പന നടത്താവൂ എന്നും പാകം ചെയ്ത മല്‍സ്യവും മുട്ടയും ഇറച്ചിയും കാണുന്നത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ഉത്തരവില്‍ പറയുന്നു. വഡോദരയും രാജ്കോട്ടും ഭരിക്കുന്നത് ബിജെപിയാണ്. രാജ്കോട്ട് മേയര്‍ പ്രദീപ് ദേവ് ആണ് ആദ്യം ഉത്തരവിറക്കിയത്. തുടര്‍ന്ന് വഡോദര […]

വഡോദര: ഗുജറാത്തിലെ വഡോദരയിലും രാജ്കോട്ടിലും സസ്യേതര ഭക്ഷണം പരസ്യമായി പാചകം ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. മുനിസിപ്പല്‍ കോര്‍പറേഷന്റേതാണ് നടപടി. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മുട്ട, ഇറച്ചി തുടങ്ങി സസ്യേതരമായ എല്ലാ ഭക്ഷ്യ വസ്തുക്കളും മൂടിവച്ച് മാത്രമേ വില്‍പ്പന നടത്താവൂ എന്നും പാകം ചെയ്ത മല്‍സ്യവും മുട്ടയും ഇറച്ചിയും കാണുന്നത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ഉത്തരവില്‍ പറയുന്നു. വഡോദരയും രാജ്കോട്ടും ഭരിക്കുന്നത് ബിജെപിയാണ്.
രാജ്കോട്ട് മേയര്‍ പ്രദീപ് ദേവ് ആണ് ആദ്യം ഉത്തരവിറക്കിയത്. തുടര്‍ന്ന് വഡോദര മുനിസിപ്പല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ സമാനമായ നിര്‍ദേശം നല്‍കി. 15 ദിവസത്തിനുള്ളില്‍ റോഡരികിലെ എല്ലാ സസ്യേതര ഭക്ഷണ ശാലകളും ഭക്ഷ്യവസ്തുക്കള്‍ കാണാത്ത രീതിയില്‍ മൂടിവയ്ക്കണമെന്നാണ് നിര്‍ദേശം.
റവന്യൂ മന്ത്രി രാജേന്ദ്ര ത്രിവേദി പുതിയ പരിഷ്‌കാരത്തെ സ്വാഗതം ചെയ്തു. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നു വരുന്ന പുകയും മണവും ആരോഗ്യത്തിന് ഹാനികരമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം നീക്കത്തെ പ്രതിപക്ഷം എതിര്‍ത്തു. ആര് എന്ത് എപ്പോള്‍ എങ്ങനെ കഴിക്കണമെന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടതെന്ന് വഡോദര മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് ആമി റാവത്ത് പറഞ്ഞു.