1.2 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഒരു കിലോ 200 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളികളെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ഉദിനൂര്‍ എടച്ചാക്കൈയിലാണ് സംഭവം. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ അമയ്പൂരിലെ ലാല്‍ ചന്ത് (35), അബ്ദുല്‍ റസാക്ക് (25), സമീര്‍ ഷെയ്ക്ക് (40)എന്നിവരെ എസ്.ഐ എം.വി ശ്രീദാസനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ജീപ്പ് കണ്ട് ഓടിപ്പോയ സംഘത്തെ പിന്തുടര്‍ന്നാണ് പിടികൂടിയത്. പാക്കറ്റുകളാക്കിയ കഞ്ചാവ് ഇവരുടെ കൈയില്‍ നിന്നും കണ്ടെത്തി. ഇത് ആവശ്യക്കാര്‍ക്ക് ഉപയോഗത്തിന് വിതരണം ചെയ്യുവാന്‍ ഉള്ളതായിരുന്നു. അറസ്റ്റിലായവര്‍ ഇടയ്ക്കിടെ […]

കാഞ്ഞങ്ങാട്: ഒരു കിലോ 200 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളികളെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ഉദിനൂര്‍ എടച്ചാക്കൈയിലാണ് സംഭവം. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ അമയ്പൂരിലെ ലാല്‍ ചന്ത് (35), അബ്ദുല്‍ റസാക്ക് (25), സമീര്‍ ഷെയ്ക്ക് (40)എന്നിവരെ എസ്.ഐ എം.വി ശ്രീദാസനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ജീപ്പ് കണ്ട് ഓടിപ്പോയ സംഘത്തെ പിന്തുടര്‍ന്നാണ് പിടികൂടിയത്. പാക്കറ്റുകളാക്കിയ കഞ്ചാവ് ഇവരുടെ കൈയില്‍ നിന്നും കണ്ടെത്തി. ഇത് ആവശ്യക്കാര്‍ക്ക് ഉപയോഗത്തിന് വിതരണം ചെയ്യുവാന്‍ ഉള്ളതായിരുന്നു. അറസ്റ്റിലായവര്‍ ഇടയ്ക്കിടെ കേരളം വിട്ടു പോകാറുണ്ടെന്നും പുറത്തുപോയി കഞ്ചാവ് വാങ്ങി ചെറിയ പാക്കറ്റുകള്‍ ആക്കി ഉപയോഗക്കാര്‍ക്ക് നടന്ന് വില്‍പന നടത്തുന്നവരാണെന്ന വിവരവുമുണ്ട്. യാത്രകള്‍ സംബന്ധിച്ച വിവരങ്ങളും ഇടനിലക്കാരുടെയും സ്ഥിരമായി ഉപയോഗിക്കുന്നവരുന്നവരുടെയും വിവരങ്ങളും പൊലീസ് ശേഖരിച്ച് വരുന്നു.

Related Articles
Next Story
Share it