പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അതിഥി തൊഴിലാളിക്ക് 61 വര്‍ഷം തടവും 2.1 ലക്ഷം രൂപ പിഴയും
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ അതിഥി തൊഴിലാളിക്ക് 61 വര്‍ഷം തടവും 2,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെസ്റ്റ് ബംഗാള്‍ ചാര്‍മധുരാപ്പര്‍ സ്വദേശി ഇന്‍ ജമാം ഉള്‍ ഹക്ക് എന്ന രാജീവനെ (28) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സി. സുരേഷ്‌കുമാറാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 11 മാസം അധിക തടവ് അനുഭവിക്കാനും വിധിയുണ്ട്. 2017 ഓഗസ്റ്റിലാണ് സംഭവം. 12 കാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പോക്‌സോ ആക്ട് […]

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ അതിഥി തൊഴിലാളിക്ക് 61 വര്‍ഷം തടവും 2,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെസ്റ്റ് ബംഗാള്‍ ചാര്‍മധുരാപ്പര്‍ സ്വദേശി ഇന്‍ ജമാം ഉള്‍ ഹക്ക് എന്ന രാജീവനെ (28) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സി. സുരേഷ്‌കുമാറാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 11 മാസം അധിക തടവ് അനുഭവിക്കാനും വിധിയുണ്ട്. 2017 ഓഗസ്റ്റിലാണ് സംഭവം. 12 കാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പോക്‌സോ ആക്ട് പ്രകാരവും വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പുതുതായി പണിത വീട്ടില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗികാക്രമണത്തിന് വിധേയയാക്കിയത്.ചിറ്റാരിക്കല്‍ പൊലീസാണ് കേസെടുത്തത്.