ജി.എസ്.ടി നിരക്ക് വര്‍ധന: വസ്ത്ര, ഫുട്‌വെയര്‍ വ്യാപാരികള്‍ ജി.എസ്.ടി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

കാസര്‍കോട്: വസ്ത്ര, ഫുട്‌വെയര്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും സാരമായി ബാധിക്കുന്ന ജി.എസ്.ടി നിരക്ക് വര്‍ധനവിനെതിരെ വസ്ത്രവ്യാപാരികളും ഫുട്‌വെയര്‍ വ്യാപാരികളും കാസര്‍കോട് ജി.എസ്.ടി. ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എഴുപത്തിഅഞ്ച് വര്‍ഷത്തിന് ശേഷം ഉടുതുണിക്കും പാദരക്ഷകള്‍ക്കും നികുതി ഏര്‍പ്പെടുത്തുകയും ജി.എസ്.ടിയില്‍ അഞ്ച് ശതമാനം ഉണ്ടായിരുന്ന നികുതി 2022 ജനുവരി 1 മുതല്‍ 12.5 ശതമാനമായി വര്‍ധിപ്പിക്കുവാനുള്ള ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. ബി.സി. റോഡ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച […]

കാസര്‍കോട്: വസ്ത്ര, ഫുട്‌വെയര്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും സാരമായി ബാധിക്കുന്ന ജി.എസ്.ടി നിരക്ക് വര്‍ധനവിനെതിരെ വസ്ത്രവ്യാപാരികളും ഫുട്‌വെയര്‍ വ്യാപാരികളും കാസര്‍കോട് ജി.എസ്.ടി. ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എഴുപത്തിഅഞ്ച് വര്‍ഷത്തിന് ശേഷം ഉടുതുണിക്കും പാദരക്ഷകള്‍ക്കും നികുതി ഏര്‍പ്പെടുത്തുകയും ജി.എസ്.ടിയില്‍ അഞ്ച് ശതമാനം ഉണ്ടായിരുന്ന നികുതി 2022 ജനുവരി 1 മുതല്‍ 12.5 ശതമാനമായി വര്‍ധിപ്പിക്കുവാനുള്ള ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. ബി.സി. റോഡ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിലും മാര്‍ച്ചിലും നൂറ് കണക്കിന് വ്യാപാരികള്‍ പങ്കെടുത്തു. കേരള ടെക്സ്റ്റയില്‍സ് ആന്റ് ഗാര്‍മെന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.ജെ. സജിയുടെ അധ്യക്ഷതയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് എ.കെ. മൊയ്തിന്‍ കുഞ്ഞി, കാസര്‍കോട് ഫുട്‌വെയര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.പി. സുബൈര്‍, എ.കെ.ഡി.എ. ജില്ലാ പ്രസിഡണ്ട് മാഹിന്‍ കോളിക്കര, മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അഷറഫ് നാല്‍ത്തടുക്ക, ഫുട്‌വെയര്‍ അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ജെയിന്‍ പി വര്‍ഗ്ഗീസ്, വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് ചന്ദ്രാമണി, കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. നാഗേഷ് ഷെട്ടി, ബസ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. ഗീരീഷ്, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നാരായണ പൂജാരി സംസാരിച്ചു. സമീര്‍ ഔട്ട്ഫിറ്റ് സ്വാഗതവും അശോകന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it