ജിഎസ്ടിയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍; സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തലാക്കും

ന്യൂഡെല്‍ഹി: ജിഎസ്ടിയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ജി എസ് ടി സമ്പ്രദായം നിലവില്‍ വന്ന് അടുത്ത ജൂലൈയില്‍ അഞ്ച് വര്‍ഷം തികയ്ക്കാനിരിക്കെയാണ് കേന്ദ്ര ധനമന്ത്രാലയം മാറ്റങ്ങള്‍ക്കൊരുങ്ങുന്നത്. കര്‍ണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി ഉടന്‍ ഇതിനുള്ള ശിപാര്‍ശകള്‍ നല്‍കും. ഇത് അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഭേദഗതിയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തലാക്കുമെന്നാണ് സൂചന. ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കിയ ഉല്‍പന്നങ്ങളുടെ ലിസ്റ്റിലും മാറ്റങ്ങളുണ്ടാകും. നിലവില്‍ ജി.എസ്.ടിയില്‍ നിന്നും […]

ന്യൂഡെല്‍ഹി: ജിഎസ്ടിയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ജി എസ് ടി സമ്പ്രദായം നിലവില്‍ വന്ന് അടുത്ത ജൂലൈയില്‍ അഞ്ച് വര്‍ഷം തികയ്ക്കാനിരിക്കെയാണ് കേന്ദ്ര ധനമന്ത്രാലയം മാറ്റങ്ങള്‍ക്കൊരുങ്ങുന്നത്. കര്‍ണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി ഉടന്‍ ഇതിനുള്ള ശിപാര്‍ശകള്‍ നല്‍കും. ഇത് അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ ഭേദഗതിയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തലാക്കുമെന്നാണ് സൂചന. ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കിയ ഉല്‍പന്നങ്ങളുടെ ലിസ്റ്റിലും മാറ്റങ്ങളുണ്ടാകും. നിലവില്‍ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന പല സേവനങ്ങളും ചരക്കുകളും നികുതി പരിധിയിലേക്ക് വരും.

നിലവില്‍ ജി.എസ്.ടിയില്‍ നാല് നിരക്കുകളാണ് ഉള്ളത്. ഇത് മൂന്നായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നികുതിഘടനയില്‍ മാറ്റം വരുന്നതിനോട് സംസ്ഥാനങ്ങള്‍ അനുകൂലിക്കുന്നുവെന്നാണ് വിവരം. അഞ്ച്, 12 ശതമാനം നിരക്കുകള്‍ ഒറ്റ നിരക്കായി മാറിയേക്കും. ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്നത് നിര്‍ത്തുമ്പോള്‍ വരുമാന നഷ്ടമുണ്ടാകുമോയെന്ന ആശങ്ക സംസ്ഥാനങ്ങള്‍ക്കുണ്ട്.

Related Articles
Next Story
Share it