'വളരും കാസര്‍കോട്'കാമ്പയിന്‍: നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനവും വികസന ചര്‍ച്ചയും 27ന്

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് (എന്‍.എം.സി.സി) കാസര്‍കോട് ചാപ്റ്ററും കാസര്‍കോട് നഗരസഭയും സഹകരിച്ച് സംഘടിപ്പിക്കുന്ന നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായുള്ള പരിശീലനവും വികസന ചര്‍ച്ചയും 27ന് ഉച്ചയ്ക്ക് 2.30 മണിക്ക് പുലിക്കുന്നിലെ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ ശ്യാംപ്രസാദ് അധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതുതായി നിലവില്‍ വന്ന ആക്ടുകളെകുറിച്ചും ഓണ്‍ലൈന്‍ സംവിധാനങ്ങളെ കുറിച്ചും പ്രമുഖ […]

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് (എന്‍.എം.സി.സി) കാസര്‍കോട് ചാപ്റ്ററും കാസര്‍കോട് നഗരസഭയും സഹകരിച്ച് സംഘടിപ്പിക്കുന്ന നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായുള്ള പരിശീലനവും വികസന ചര്‍ച്ചയും 27ന് ഉച്ചയ്ക്ക് 2.30 മണിക്ക് പുലിക്കുന്നിലെ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ ശ്യാംപ്രസാദ് അധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതുതായി നിലവില്‍ വന്ന ആക്ടുകളെകുറിച്ചും ഓണ്‍ലൈന്‍ സംവിധാനങ്ങളെ കുറിച്ചും പ്രമുഖ പരിശീലകനും പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുമായ വിനോദ് കുമാര്‍ കൊടക്കല്‍ സംസാരിക്കും. എന്‍.എം.സി.സിയുടെ വളരും കാസര്‍കോട് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയാണിത്. കാസര്‍കോട് നഗരസഭയുമായി ബന്ധപ്പെട്ട് എന്‍.എം.സി.സി മുന്നോട്ട് വെക്കുന്ന വികസന നിര്‍ദ്ദേശങ്ങള്‍ മാനേജിംഗ് കമ്മിറ്റി അംഗം കെ.എസ് അന്‍വര്‍ സാദത്ത് ചടങ്ങില്‍ കൈമാറും.

Related Articles
Next Story
Share it