കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹം; വരനെ കതിര്‍മണ്ഡപത്തില്‍ നിന്നുതന്നെ പോലീസ് പൊക്കി, ആളുകള്‍ ക്ഷണിക്കാതെ വന്നവരാണെന്ന് വരന്‍

ജലന്ധര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹചടങ്ങ് നടത്തിയതിന് വരനെ കതിര്‍ മണ്ഡപത്തില്‍ നിന്നുതന്നെ പോലീസ് പൊക്കി. വരനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധറില്‍ ഒരു ക്ഷേത്രത്തിലാണ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹം നടന്നത്. കോവിഡ് മാനദണ്ഡങ്ങളും വാരാന്ത്യ കര്‍ഫ്യു നിര്‍ദേശങ്ങളും ലംഘിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. വിവാഹചടങ്ങിന് മുന്‍കൂര്‍ അനുമതി തേടിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. വിവാഹചടങ്ങില്‍ നൂറോളം പേരാണ് പങ്കെടുത്തത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ പലരും ഓടിരക്ഷപ്പെട്ടു. തുടര്‍ന്നാണ് വിവാഹവേദിയില്‍ നിന്ന് വരനെയും […]

ജലന്ധര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹചടങ്ങ് നടത്തിയതിന് വരനെ കതിര്‍ മണ്ഡപത്തില്‍ നിന്നുതന്നെ പോലീസ് പൊക്കി. വരനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധറില്‍ ഒരു ക്ഷേത്രത്തിലാണ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹം നടന്നത്. കോവിഡ് മാനദണ്ഡങ്ങളും വാരാന്ത്യ കര്‍ഫ്യു നിര്‍ദേശങ്ങളും ലംഘിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. വിവാഹചടങ്ങിന് മുന്‍കൂര്‍ അനുമതി തേടിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

വിവാഹചടങ്ങില്‍ നൂറോളം പേരാണ് പങ്കെടുത്തത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ പലരും ഓടിരക്ഷപ്പെട്ടു. തുടര്‍ന്നാണ് വിവാഹവേദിയില്‍ നിന്ന് വരനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തത്. അതേസമയം, വിവാഹത്തിന് ഇത്രയധികം പേര്‍ വരുമെന്ന് താനറിഞ്ഞില്ലെന്നും എവിടെ നിന്നാണ് ഇവരെല്ലാം വന്നതെന്ന് തനിക്കറിയില്ലെന്നുമാണ് വരന്‍ പോലീസിനോട് പറഞ്ഞത്. വിവാഹചടങ്ങിലടക്കം 20 പേരില്‍ കൂടുതല്‍ ഒത്തുചേരരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Related Articles
Next Story
Share it