ഷാരോണിനെ നേരത്തെ ജ്യൂസില്‍ ഗുളികകള്‍ കലര്‍ത്തി കൊല്ലാനും ശ്രമിച്ചതായി ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ആണ്‍സുഹൃത്ത് ഷാരോണിനെ ജ്യൂസില്‍ കഷായം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഗ്രീഷ്മയുടെ പുതിയ വെളിപ്പെടുത്തല്‍.പഠിച്ചിരുന്ന കോളേജില്‍ വെച്ച് ഷാരോണിനെ അമിതമായി ഡോളോ ഗുളിക ജ്യൂസില്‍ കലര്‍ത്തി വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഗ്രീഷ്മയുടെ പുതിയ മൊഴി. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി.എസ്.ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജ്യൂസില്‍ ഗുളികള്‍ കലര്‍ത്തിയതെന്നും പ്രതി വെളിപ്പെടുത്തി.ഇതിനായി ഡോളോ ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്ത് കയ്യില്‍ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാല്‍ […]

തിരുവനന്തപുരം: ആണ്‍സുഹൃത്ത് ഷാരോണിനെ ജ്യൂസില്‍ കഷായം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഗ്രീഷ്മയുടെ പുതിയ വെളിപ്പെടുത്തല്‍.
പഠിച്ചിരുന്ന കോളേജില്‍ വെച്ച് ഷാരോണിനെ അമിതമായി ഡോളോ ഗുളിക ജ്യൂസില്‍ കലര്‍ത്തി വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഗ്രീഷ്മയുടെ പുതിയ മൊഴി. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി.എസ്.ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജ്യൂസില്‍ ഗുളികള്‍ കലര്‍ത്തിയതെന്നും പ്രതി വെളിപ്പെടുത്തി.
ഇതിനായി ഡോളോ ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്ത് കയ്യില്‍ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാല്‍ ഷാരോണ്‍ ഈ കെണിയില്‍ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് തുപ്പിക്കളയുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയെ കോളേജില്‍ കൊണ്ടുപോയി തെളിവെടുക്കും.

Related Articles
Next Story
Share it