ഗ്രേറ്റ തന്‍ബര്‍ഗിന്റെ ടൂള്‍കിറ്റ് കേസില്‍ 21കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ബെംഗളൂരുവില്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് മനുഷ്യാവകാശ പ്രവര്‍ത്തക ഗ്രേറ്റ് തന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍കിറ്റ് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക അറസ്റ്റിലായി. 21 കാരിയായ ദിഷ രവിയെയാണ് ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. സോലദേവനഹള്ളിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത പോലീസ് ദിഷയെ ഡെല്‍ഹിയിലേക്ക് കൊണ്ടുപോയി. ആദ്യമായാണ് രാജ്യത്ത് ടൂള്‍കിറ്റ് കേസില്‍ ഒരാള്‍ അറസ്റ്റിലാകുന്നത്. അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 2018ല്‍ ആരംഭിച്ച ഫ്രെയ്‌ഡേസ് ഫോര്‍ ഫ്യുച്ചര്‍ (എഎഎ) സംഘടനയുടെ സഹ […]

ബംഗളൂരു: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് മനുഷ്യാവകാശ പ്രവര്‍ത്തക ഗ്രേറ്റ് തന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍കിറ്റ് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക അറസ്റ്റിലായി. 21 കാരിയായ ദിഷ രവിയെയാണ് ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. സോലദേവനഹള്ളിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത പോലീസ് ദിഷയെ ഡെല്‍ഹിയിലേക്ക് കൊണ്ടുപോയി. ആദ്യമായാണ് രാജ്യത്ത് ടൂള്‍കിറ്റ് കേസില്‍ ഒരാള്‍ അറസ്റ്റിലാകുന്നത്.

അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 2018ല്‍ ആരംഭിച്ച ഫ്രെയ്‌ഡേസ് ഫോര്‍ ഫ്യുച്ചര്‍ (എഎഎ) സംഘടനയുടെ സഹ സ്ഥാപക കൂടിയാണ് ദിഷ. അതിനാല്‍ തന്നെ നിരവധി സാമൂഹിക വിഷയങ്ങളില്‍ ഇവര്‍ ഇടപെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വീഡിഷ് മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് എന്ന ട്വീറ്റ് ഷെയര്‍ ചെയ്തതിനാണ് ദിഷയെ അറസ്റ്റുചെയ്തത്. കര്‍ഷകസമരങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും അവര്‍ ചെയ്യേണ്ടതുമായ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ടൂള്‍കിറ്റിലുണ്ടായിരുന്നത്.

ഇന്ത്യക്ക് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും നീണ്ടകാല ചരിത്രമുണ്ടെന്നും ഭരണഘടനാ ലംഘനം നടത്തിക്കൊണ്ടുള്ള അപകടകരമായ നയങ്ങളാണ് രാജ്യം പിന്തുടരുന്നതെന്നും ടൂള്‍കിറ്റില്‍ പരാമര്‍ശമുണ്ടായിരുന്നു. ടൂള്‍കിറ്റ്ന് പിന്നില്‍ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് ഡെല്‍ഹി പോലീസ് വാദം. ഇന്ത്യയെയും കേന്ദ്രസര്‍ക്കാരിനെയും അന്താരാഷ്ട്രതലത്തില്‍ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു.

Related Articles
Next Story
Share it