ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ ഗ്രാന്‍ഡ് പാരന്‍സ് ഡേ ആഘോഷിച്ചു

ബേക്കല്‍: ഗ്രാന്‍ഡ് പാരന്‍സ് ഡേ ദിനം വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ച് ഗ്രീന്‍ വുഡ്‌സ് പബ്ലിക് സ്‌കൂള്‍. ചെറിയ കുട്ടികളുടെ ഏറ്റവും പ്രായം ചെന്ന വല്യച്ഛന്‍ അബ്ദുല്ലയെയും വല്യമ്മ ഉമ്മാലിയെയും ആദരിച്ചു. കുട്ടികളും വല്യച്ഛന്‍ - വല്യമ്മമാരും കൂടിയുള്ള കളികളില്‍ വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്തു.സി.ഇ.ഒ സലീം പൊന്നമ്പത്ത് അധ്യക്ഷനായ ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗണേഷ് കട്ടയാട്ട് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് സൈഫുദ്ദീന്‍ കളനാട്, മദര്‍ പി.ടി.എ പ്രസിഡണ്ട് ഷീന, അധ്യാപികമാരായ സുജ, രേഖ, ശ്രീജ, പ്രിയ, […]

ബേക്കല്‍: ഗ്രാന്‍ഡ് പാരന്‍സ് ഡേ ദിനം വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ച് ഗ്രീന്‍ വുഡ്‌സ് പബ്ലിക് സ്‌കൂള്‍. ചെറിയ കുട്ടികളുടെ ഏറ്റവും പ്രായം ചെന്ന വല്യച്ഛന്‍ അബ്ദുല്ലയെയും വല്യമ്മ ഉമ്മാലിയെയും ആദരിച്ചു. കുട്ടികളും വല്യച്ഛന്‍ - വല്യമ്മമാരും കൂടിയുള്ള കളികളില്‍ വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്തു.
സി.ഇ.ഒ സലീം പൊന്നമ്പത്ത് അധ്യക്ഷനായ ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗണേഷ് കട്ടയാട്ട് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് സൈഫുദ്ദീന്‍ കളനാട്, മദര്‍ പി.ടി.എ പ്രസിഡണ്ട് ഷീന, അധ്യാപികമാരായ സുജ, രേഖ, ശ്രീജ, പ്രിയ, ഹുബൈബ എന്നിവരും വൈസ് പ്രസിഡണ്ടുമാരായ അബ്ദുല്‍ ഖാദര്‍ പള്ളം, ഡോ. സഫ, ഓഡിറ്റര്‍ അശ്വിനി, പി.ടി.എ അംഗങ്ങളായ അഷ്‌റഫ് തൃക്കരിപ്പൂര്‍, മുഹമ്മദ് കുഞ്ഞി ബി.എം.എ, ശുഹൈമ പര്‍വിന്‍, ആയിഷ, ഹുദാ, ആസിയാബി, മിസിരിയ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it