ഗ്രീന്‍ വേംസ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

അനന്തപുരം: ഗ്രീന്‍ വേംസിന്റെ നേതൃത്വത്തില്‍ അനന്തപുരം വ്യവസായ മേഖലയില്‍ സ്ഥാപിച്ച ജില്ലയിലെ ഏറ്റവും വലിയ അത്യാധുനിക സ്വകാര്യ മാലിന്യ സംസ്‌കരണ പ്ലാന്റ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍മ്മിച്ച പ്ലാന്റില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ സേന മുഖേന ശേഖരിക്കുന്ന 800 മെട്രിക് ടണ്‍ മാലിന്യം പ്രതിമാസം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സാധിക്കും. എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യാതിഥിയായി. ജര്‍മനി ആസ്ഥാനമായ […]

അനന്തപുരം: ഗ്രീന്‍ വേംസിന്റെ നേതൃത്വത്തില്‍ അനന്തപുരം വ്യവസായ മേഖലയില്‍ സ്ഥാപിച്ച ജില്ലയിലെ ഏറ്റവും വലിയ അത്യാധുനിക സ്വകാര്യ മാലിന്യ സംസ്‌കരണ പ്ലാന്റ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍മ്മിച്ച പ്ലാന്റില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ സേന മുഖേന ശേഖരിക്കുന്ന 800 മെട്രിക് ടണ്‍ മാലിന്യം പ്രതിമാസം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സാധിക്കും. എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യാതിഥിയായി. ജര്‍മനി ആസ്ഥാനമായ ക്ലീന്‍ ഹബ്ബിന്റെ സി.ഇ.ഒ ആന്റ് കോ ഫൗണ്ടര്‍ ജോയല്‍ താഷെ പദ്ധതി വിശദീകരിച്ചു. ഗ്രീന്‍ വേംസുമായി സഹകരിക്കുന്ന വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരെ ആദരിച്ചു. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആള്‍വ, കെ.എം.ആര്‍.എ സംസ്ഥാന പ്രസിഡണ്ട് റസാഖ് കോഴിക്കോട് എന്നിവര്‍ സംസാരിച്ചു. ജാബിര്‍ കാരാട്ട് സ്വാഗതവും ഗ്രീന്‍ വേംസ് സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ ശ്രീരാഗ് കുറുവാട്ട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it