സേവനങ്ങള്‍ക്ക് ഹരിത കര്‍മ്മസേനയുടെ റസീപ്റ്റ് നിര്‍ബന്ധമാക്കി ചെമ്മനാട് കുടുംബശ്രീ

പൊയിനാച്ചി: കുടുംബശ്രീ സേവനങ്ങള്‍ക്ക് ഹരിത കര്‍മ്മസേനയുടെ യൂസര്‍ ഫീസ് റസീപ്റ്റ് നിര്‍ബന്ധമാക്കി ചെമ്മനാട് സി.ഡി.എസ്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും സംരംഭ യൂണിറ്റുകള്‍ക്കും ജെ. എല്‍.ജി യൂണിറ്റുകള്‍ക്കും തീരുമാനം ബാധകമാണ്. ചെമ്മനാട് പഞ്ചായത്ത് നടപ്പിലാക്കി വരുന്ന സമ്പൂര്‍ണ്ണമാലിന്യമുക്ത പദ്ധതിയായ 'നല്ല വീട് നല്ല നാട് ചേലോടെ ചെമ്മനാട്' പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് സി. ഡി.എസ് ഭരണ സമിതി തീരുമാനമെടുത്തത്. മാലിന്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടല്‍ കുടുംബശ്രീയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന സംസ്ഥാന കുടുംബശ്രീ മിഷന്റെ […]

പൊയിനാച്ചി: കുടുംബശ്രീ സേവനങ്ങള്‍ക്ക് ഹരിത കര്‍മ്മസേനയുടെ യൂസര്‍ ഫീസ് റസീപ്റ്റ് നിര്‍ബന്ധമാക്കി ചെമ്മനാട് സി.ഡി.എസ്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും സംരംഭ യൂണിറ്റുകള്‍ക്കും ജെ. എല്‍.ജി യൂണിറ്റുകള്‍ക്കും തീരുമാനം ബാധകമാണ്. ചെമ്മനാട് പഞ്ചായത്ത് നടപ്പിലാക്കി വരുന്ന സമ്പൂര്‍ണ്ണമാലിന്യമുക്ത പദ്ധതിയായ 'നല്ല വീട് നല്ല നാട് ചേലോടെ ചെമ്മനാട്' പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് സി. ഡി.എസ് ഭരണ സമിതി തീരുമാനമെടുത്തത്. മാലിന്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടല്‍ കുടുംബശ്രീയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന സംസ്ഥാന കുടുംബശ്രീ മിഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ഇത് സംബന്ധിച്ച പ്രഖ്യാപനം 13-ാം വാര്‍ഡില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രാജന്‍ കെ പൊയിനാച്ചി, സി.ഡി.എസ് മെമ്പര്‍ ലത ഭാസ്‌ക്കരന്‍, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡണ്ട് നസീമ എം.എം , എ.ഡി.എസ് അംഗങ്ങളായ പ്രസന്ന, കദീജ, അശ്വതി, നുസൈബ, കവിത, സൗദാബി സംബന്ധിച്ചു.

Related Articles
Next Story
Share it