നവകേരള യാത്രക്ക് തുടക്കത്തില്‍ തന്നെ ജനങ്ങളുടെ മികച്ച പിന്തുണ-മുഖ്യമന്ത്രി

കാസര്‍കോട്: നവകേരള യാത്രയെ തകര്‍ത്തുകളയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ജനങ്ങളുടെ ഹൃദയങ്ങളിലൂടെയാണ് യാത്ര കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് രാവിലെ പി.ഡബ്ല്യു.ഡി കോമ്പൗണ്ടില്‍ നടന്ന പ്രഭാത ചര്‍ച്ചയ്ക്ക് ശേഷം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈവളിഗെയിലെ ഉദ്ഘാടന ചടങ്ങ് മികച്ചതായിരുന്നു. സ്ത്രീകളടക്കം വലിയ ജനാവലി ഒഴുകിയെത്തി. സര്‍ക്കാറിനൊപ്പം ഞങ്ങളുണ്ടെന്ന് ജനങ്ങള്‍ വിളിച്ചുപറയുകയായിരുന്നു. സര്‍ക്കാറിന്റെ ജനകീയതയെ തകര്‍ക്കാന്‍ യു.ഡി.എഫ് ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുകയാണ്. നാടിന്റെ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് മറച്ചുവെക്കാനും യു.ഡി.എഫ് ബോധപൂര്‍വ്വം ശ്രമിക്കുന്നു. ജനങ്ങള്‍ക്കൊപ്പം […]

കാസര്‍കോട്: നവകേരള യാത്രയെ തകര്‍ത്തുകളയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ജനങ്ങളുടെ ഹൃദയങ്ങളിലൂടെയാണ് യാത്ര കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് രാവിലെ പി.ഡബ്ല്യു.ഡി കോമ്പൗണ്ടില്‍ നടന്ന പ്രഭാത ചര്‍ച്ചയ്ക്ക് ശേഷം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈവളിഗെയിലെ ഉദ്ഘാടന ചടങ്ങ് മികച്ചതായിരുന്നു. സ്ത്രീകളടക്കം വലിയ ജനാവലി ഒഴുകിയെത്തി. സര്‍ക്കാറിനൊപ്പം ഞങ്ങളുണ്ടെന്ന് ജനങ്ങള്‍ വിളിച്ചുപറയുകയായിരുന്നു. സര്‍ക്കാറിന്റെ ജനകീയതയെ തകര്‍ക്കാന്‍ യു.ഡി.എഫ് ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുകയാണ്. നാടിന്റെ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് മറച്ചുവെക്കാനും യു.ഡി.എഫ് ബോധപൂര്‍വ്വം ശ്രമിക്കുന്നു. ജനങ്ങള്‍ക്കൊപ്പം നിന്ന് ജനങ്ങളുടെ മനസ്സറിഞ്ഞ് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ മുഴുവനും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരുമ്പോള്‍ യു.ഡി.എഫിന്റെ ഗൂഢനീക്കങ്ങളൊന്നും ഫലിക്കില്ല. യാത്രയുമായി ബന്ധപ്പെട്ട് ഇല്ലാത്ത പല വിഷയങ്ങളും പ്രചരിപ്പിച്ച് യാത്രയെ തകര്‍ത്തുകളയാമെന്നുള്ള യു.ഡി.എഫ് നേതൃത്വത്തിന്റെ നീക്കങ്ങളെ ആദ്യദിനം തന്നെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില മാധ്യമങ്ങളും യാത്രക്ക് എതിരായ പ്രചരണങ്ങള്‍ നടത്തുകയാണ്. ഇന്നലെ ബസില്‍ പൈവളിഗെയിലേക്ക് പോകുന്നതിനിടയില്‍ ദേശീയപാതയിലെ നിര്‍മ്മാണം കാണാന്‍ വേണ്ടി ബസ് അല്‍പമൊന്നും നിര്‍ത്തിയപ്പോള്‍ നവകേരള യാത്രയുടെ ബസ് കേടായി എന്ന തരത്തില്‍ പോലും വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ബസിനെ കുറിച്ചല്ല, ദേശീയപാത നിര്‍മ്മാണത്തിന്റെ പുരോഗതിയെ കുറിച്ചാണ് നിങ്ങള്‍ എഴുതേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles
Next Story
Share it