നാട്ടുഭാഷ മൊഴിയുന്നതില്‍ വലിയ അഭിമാനം-പ്രൊഫ. എം.എ. റഹ്‌മാന്‍

മൊഗ്രാല്‍: നാട്ടുഭാഷ മൊഴിയുന്നതില്‍ അഭിമാനമേ ഉള്ളൂവെന്നും കാസര്‍കോടന്‍ പ്രദേശങ്ങളിലെ നാട്ടുഭാഷകള്‍ ഹൃദയങ്ങളെ ഉണര്‍ത്തുന്ന നന്മ മൊഴികളാണെന്നും ചലച്ചിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രൊഫ. എം.എ. റഹ്‌മാന്‍ പറഞ്ഞു. അബ്ദുല്ലക്കുഞ്ഞി ഖന്നച്ച എഴുതിയ നാട്ടുഭാഷകളുടെ സമാഹാരമായ 'മൊഗ്രാല്‍ മൊഴികള്‍' എന്ന പുസ്തകം വിവര്‍ത്തകന്‍ കെ.വി. കുമാരന്‍ മാഷിന് കൈമാറി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗഹൃദ ഐക്യവേദിയാണ് മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി. നേടിയ ഡോ. എം.കെ. റുഖയ്യയെ എം.എ. റഹ്‌മാന്‍ […]

മൊഗ്രാല്‍: നാട്ടുഭാഷ മൊഴിയുന്നതില്‍ അഭിമാനമേ ഉള്ളൂവെന്നും കാസര്‍കോടന്‍ പ്രദേശങ്ങളിലെ നാട്ടുഭാഷകള്‍ ഹൃദയങ്ങളെ ഉണര്‍ത്തുന്ന നന്മ മൊഴികളാണെന്നും ചലച്ചിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രൊഫ. എം.എ. റഹ്‌മാന്‍ പറഞ്ഞു. അബ്ദുല്ലക്കുഞ്ഞി ഖന്നച്ച എഴുതിയ നാട്ടുഭാഷകളുടെ സമാഹാരമായ 'മൊഗ്രാല്‍ മൊഴികള്‍' എന്ന പുസ്തകം വിവര്‍ത്തകന്‍ കെ.വി. കുമാരന്‍ മാഷിന് കൈമാറി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗഹൃദ ഐക്യവേദിയാണ് മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി. നേടിയ ഡോ. എം.കെ. റുഖയ്യയെ എം.എ. റഹ്‌മാന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. അബുതായി ബേക്കല്‍ അധ്യക്ഷത വഹിച്ചു. നിസാര്‍ പെര്‍വാഡ് സ്വാഗതം പറഞ്ഞു. പത്മനാഭന്‍ ബ്ലാത്തൂര്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. ഖാദര്‍ മാങ്ങാട്, റഹ്‌മാന്‍ തായലങ്ങാടി എന്നിവര്‍ ആശംസാ സന്ദേശം നല്‍കി. അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്‌മാന്‍, ടി.എ.ഷാഫി, രവീന്ദ്രന്‍ പാടി, അഷ്‌റഫ് അലി ചേരങ്കൈ, സുമംഗള റാവു, സയ്യിദ് ഹാദി തങ്ങള്‍, സ്‌കാനിയ ബെദിര, അബ്ദുല്ല പടിഞ്ഞാര്‍, മൂസ മൊഗ്രാല്‍, മുജീബ് അഹ്‌മദ്, ഡോ. അബ്ദുല്‍ സത്താര്‍, ടി.എം. ശുഹൈബ്, നിസാര്‍ റാവുത്തര്‍, മുഹമ്മദ് അബ്‌കോ, രാജേഷ് മാസ്റ്റര്‍, മാഹിന്‍ മാസ്റ്റര്‍, ടി.കെ. അന്‍വര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ഖാദര്‍ ഖന്നച്ച, ഡോ. എം.കെ. റുഖയ്യ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സലീം ചാല അത്തി വളപ്പില്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it