സപ്ത ഭാഷാ സംഗമ ഭൂമിയില്‍ ഉര്‍ദുഭാഷയ്ക്കുള്ള സ്ഥാനം വലുത്-എ.കെ.എം അഷ്‌റഫ് എം.എല്‍.എ.

ഉപ്പള: ജില്ലയിലെ സപ്ത ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ഉറുദു ഭാഷയ്ക്കുള്ള സ്ഥാനം വലുതാണെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഉപ്പള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉറുദു അക്കാദമി പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ദഖ്‌നി മുസ്ലിം അസോസിയേഷന്‍ നബിദിനാ ഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന തല ഓണ്‍ലൈന്‍ ഉറുദു പ്രസംഗ മത്സര പരിപാടി ഉപ്പളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീര്‍ കാസര്‍കോട് അധ്യക്ഷത വഹിച്ചു. നൂര്‍മുഹമ്മദ് ഉപ്പള, റഫീഖ് മെമ്പര്‍, ബഷീര്‍ […]

ഉപ്പള: ജില്ലയിലെ സപ്ത ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ഉറുദു ഭാഷയ്ക്കുള്ള സ്ഥാനം വലുതാണെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഉപ്പള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉറുദു അക്കാദമി പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

കാസര്‍കോട് ദഖ്‌നി മുസ്ലിം അസോസിയേഷന്‍ നബിദിനാ ഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന തല ഓണ്‍ലൈന്‍ ഉറുദു പ്രസംഗ മത്സര പരിപാടി ഉപ്പളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീര്‍ കാസര്‍കോട് അധ്യക്ഷത വഹിച്ചു.
നൂര്‍മുഹമ്മദ് ഉപ്പള, റഫീഖ് മെമ്പര്‍, ബഷീര്‍ അഹമ്മദ് ബപ്പായി തൊട്ടി, അഷ്റഫ് മൊഗ്രാല്‍, നാസിര്‍ ചുള്ളിക്കര, നിസാം മൗവ്വല്‍, ഷഹബാന്‍ കാഞ്ഞങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. അസീം മണിമുണ്ട സ്വാഗതവും ശരീഫ് സാഹിബ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it