പെര്‍വാഡില്‍ അടിപ്പാത സമരം ശക്തമാകുന്നു; ദേശീയപാത പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു

കുമ്പള: പെര്‍വാഡില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന സമരം ശക്തമാകുന്നു. ഇന്ന് രാവിലെ ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാതയുടെ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. ദേശീയപാതയുടെ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ക്ഷേത്രം, സ്‌കൂള്‍, പള്ളി, പെര്‍വാഡ് ഫിഷറീസ് കോളനി എന്നിവിടങ്ങളിലേക്കുള്ള വഴി അടഞ്ഞിരിക്കുകയാണ്. രണ്ടരകിലോമീറ്റര്‍ ചുറ്റിയാണ് ആളുകള്‍ ഇവിടങ്ങളിലേക്ക് പോകുന്നത്. ഈ സാഹചര്യത്തില്‍ പെര്‍വാഡില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രാപ്പകല്‍ സമരം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. എന്നിട്ടുപോലും അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ദേശീയപാതയുടെ പ്രവൃത്തി തടഞ്ഞത്. […]

കുമ്പള: പെര്‍വാഡില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന സമരം ശക്തമാകുന്നു. ഇന്ന് രാവിലെ ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാതയുടെ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. ദേശീയപാതയുടെ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ക്ഷേത്രം, സ്‌കൂള്‍, പള്ളി, പെര്‍വാഡ് ഫിഷറീസ് കോളനി എന്നിവിടങ്ങളിലേക്കുള്ള വഴി അടഞ്ഞിരിക്കുകയാണ്. രണ്ടരകിലോമീറ്റര്‍ ചുറ്റിയാണ് ആളുകള്‍ ഇവിടങ്ങളിലേക്ക് പോകുന്നത്. ഈ സാഹചര്യത്തില്‍ പെര്‍വാഡില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രാപ്പകല്‍ സമരം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. എന്നിട്ടുപോലും അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ദേശീയപാതയുടെ പ്രവൃത്തി തടഞ്ഞത്. വരും ദിവസങ്ങളിലും സമരം ശക്തമനായി തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.

Related Articles
Next Story
Share it