ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റ്: 100 യൂണിറ്റ് രക്തം നല്‍കും

ദുബായ്: ബൈത്താന്‍സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റ് സീസണ്‍-4ന്റെ പ്രചാരണത്തിന്റെ ഭാഗമായി 100 യൂണിറ്റ് രക്തദാനം ചെയ്യും. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഡിസംബര്‍ 1ന് സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ വെച്ചാണ് 100 യൂണിറ്റ് രക്തം നല്‍കുക. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. എം.ടി മുഹമ്മദ് ഫൈസി പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി ഷാഹിദ് ദാവൂദ് സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡണ്ട് സലാം തട്ടാനിച്ചേരി അധ്യക്ഷത വഹിച്ചു. […]

ദുബായ്: ബൈത്താന്‍സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റ് സീസണ്‍-4ന്റെ പ്രചാരണത്തിന്റെ ഭാഗമായി 100 യൂണിറ്റ് രക്തദാനം ചെയ്യും. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഡിസംബര്‍ 1ന് സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ വെച്ചാണ് 100 യൂണിറ്റ് രക്തം നല്‍കുക. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. എം.ടി മുഹമ്മദ് ഫൈസി പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി ഷാഹിദ് ദാവൂദ് സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡണ്ട് സലാം തട്ടാനിച്ചേരി അധ്യക്ഷത വഹിച്ചു. എ.ജി.എ റഹ്മാന്‍, ഷഹനാസ് അലി. എന്‍, നൗഫല്‍ എം.ടി, ഫാറൂക്ക് വി.പി, ആസിഫ്, കബീര്‍ ചൊവ്വേരി, ഫായിസ് അഞ്ചില്ലത്ത്, യൂനുസ്. ടി സംസാരിച്ചു. ട്രഷറര്‍ നിസാര്‍ നങ്ങാരത്ത് നന്ദി പറഞ്ഞു.

Related Articles
Next Story
Share it