റെയില്‍ പാളത്തില്‍ മൂന്നിടത്ത് കരിങ്കല്ല്; ഒരാള്‍ പിടിയില്‍

ഉദുമ: മേല്‍പ്പറമ്പ്, കീഴൂര്‍, കളനാട് ഭാഗങ്ങളില്‍ പാളത്തില്‍ കരിങ്കല്ല് കയറ്റിവെച്ച് ട്രെയിന്‍ അട്ടിമറിക്ക് ശ്രമം. ഒരാള്‍ പിടിയില്‍.ഇന്ന് പുലര്‍ച്ചെ 1.20 മണിയോടെയാണ് മൂന്നിടങ്ങളിലും പാളത്തില്‍ കരിങ്കല്ല് വെച്ചതായി കണ്ടത്.അമൃത്‌സര്‍- കൊച്ചുവേളി എക്സ്പ്രസ് കടന്നുപോവുമ്പോള്‍ പാളത്തിലെ കരിങ്കല്ല് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് റെയില്‍വെ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.കളനാട് റെയില്‍വെ ട്രാക്കില്‍ കല്ല് വെച്ച സംഭവത്തില്‍ പത്തനംതിട്ട പറക്കാട് സ്വദേശി അഖില്‍ ജോണ്‍ മാത്യു […]

ഉദുമ: മേല്‍പ്പറമ്പ്, കീഴൂര്‍, കളനാട് ഭാഗങ്ങളില്‍ പാളത്തില്‍ കരിങ്കല്ല് കയറ്റിവെച്ച് ട്രെയിന്‍ അട്ടിമറിക്ക് ശ്രമം. ഒരാള്‍ പിടിയില്‍.
ഇന്ന് പുലര്‍ച്ചെ 1.20 മണിയോടെയാണ് മൂന്നിടങ്ങളിലും പാളത്തില്‍ കരിങ്കല്ല് വെച്ചതായി കണ്ടത്.
അമൃത്‌സര്‍- കൊച്ചുവേളി എക്സ്പ്രസ് കടന്നുപോവുമ്പോള്‍ പാളത്തിലെ കരിങ്കല്ല് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് റെയില്‍വെ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
കളനാട് റെയില്‍വെ ട്രാക്കില്‍ കല്ല് വെച്ച സംഭവത്തില്‍ പത്തനംതിട്ട പറക്കാട് സ്വദേശി അഖില്‍ ജോണ്‍ മാത്യു (21) ആണ് അറസ്റ്റിലായത്. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സി.ഐ എം. അക്ബറലി, എസ്.ഐ എം.വി പ്രകാശന്‍, എസ്.എച്ച്.ഒ റെജി കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
അതിനിടെ, ഏതാനും ദിവസം മുമ്പ് കളനാട്ട് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രായ പൂര്‍ത്തിയാവാത്ത ഒരാളെയും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തു.
സി.സി.ടി.വി ദൃശ്യത്തില്‍ നിന്ന് ലഭിച്ച സൂചനയെ തുടര്‍ന്നാണ് അറസ്റ്റ്.

Related Articles
Next Story
Share it