തൃശൂരില്‍ ദമ്പതികളെ ചെറുമകന്‍ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂരില്‍ ദമ്പതികളെ വെട്ടിക്കൊന്നു. മാനസികാരോഗ്യത്തിന് ചികിത്സയിലുള്ള കൊച്ചുമകനാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകന്‍ അക്മലി(27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. അബ്ദുല്ലക്കുട്ടിയുടെയും ജമീലയുടെയും മകളുടെ മകനാണ്. വടക്കേക്കാട് വൈലത്തൂരില്‍ ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് അക്മലിനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. അക്മലിന്റെ ഉമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. ഇന്ന് […]

തൃശൂര്‍: തൃശൂരില്‍ ദമ്പതികളെ വെട്ടിക്കൊന്നു. മാനസികാരോഗ്യത്തിന് ചികിത്സയിലുള്ള കൊച്ചുമകനാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകന്‍ അക്മലി(27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. അബ്ദുല്ലക്കുട്ടിയുടെയും ജമീലയുടെയും മകളുടെ മകനാണ്. വടക്കേക്കാട് വൈലത്തൂരില്‍ ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് അക്മലിനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. അക്മലിന്റെ ഉമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്.

Related Articles
Next Story
Share it