ഗ്രാമവണ്ടി സര്‍വീസ് തുടങ്ങി: ഗ്രാമങ്ങള്‍ തോറും സ്വീകരണം

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്തും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ചേര്‍ന്ന് കുമ്പളയില്‍ ആരംഭിച്ച 'ഗ്രാമവണ്ടിക്ക്' ഗ്രാമങ്ങള്‍ തോറും ഗംഭീര സ്വീകരണം ഒരുക്കി നാട്ടുകാര്‍.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലയിലെ ആദ്യ ബസ് സര്‍വീസാണ് കുമ്പളയില്‍ ആരംഭിച്ചത്. ബംബ്രാണയില്‍ വെച്ചാണ് സര്‍വീസിന് തുടക്കമായത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍വഹിച്ച ഗ്രാമവണ്ടിക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് സ്വീകരണം നല്‍കി.കുമ്പോള്‍ തങ്ങള്‍ വീട്, ഐ.എച്ച്.ആര്‍.ഡി. […]

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്തും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ചേര്‍ന്ന് കുമ്പളയില്‍ ആരംഭിച്ച 'ഗ്രാമവണ്ടിക്ക്' ഗ്രാമങ്ങള്‍ തോറും ഗംഭീര സ്വീകരണം ഒരുക്കി നാട്ടുകാര്‍.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലയിലെ ആദ്യ ബസ് സര്‍വീസാണ് കുമ്പളയില്‍ ആരംഭിച്ചത്. ബംബ്രാണയില്‍ വെച്ചാണ് സര്‍വീസിന് തുടക്കമായത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍വഹിച്ച ഗ്രാമവണ്ടിക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് സ്വീകരണം നല്‍കി.
കുമ്പോള്‍ തങ്ങള്‍ വീട്, ഐ.എച്ച്.ആര്‍.ഡി. കോളേജ് പരിസരം, മൊഗ്രാല്‍ യൂനാനി ഹോസ്പിറ്റല്‍ സമീപം, പേരാല്‍ ജി.എല്‍.പി. സ്‌കൂള്‍ പരിസരം, പേരാല്‍ കണ്ണൂര്‍ ജുമാ മസ്ജിദ് പരിസരം, ആരിക്കാടി ജംഗ്ഷന്‍, ബായ്ക്കട്ട,.അണ്ടിത്തടുക്ക, കളത്തൂര്‍ ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങളിലെ സ്വീകരണ ചടങ്ങുകളില്‍ പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറാ യുസുഫ്, വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ സബൂറ, ബി.എ റഹ്മാന്‍ ആരിക്കാടി, നസീമാ ഖാലിദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യൂസഫ് ഉളുവാര്‍, വിദ്യാപൈ, രവിരാജ് തുമ്മ, കൗലത്ത് ബീബി, താഹിറ ഷംസീര്‍, വിവേക് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it