മംഗളൂരു-ബണ്ട്വാള്‍-മൂടുബിദ്രി നിയോജകമണ്ഡലങ്ങളിലെ പഞ്ചായത്തുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മുന്‍മന്ത്രി യു.ടി ഖാദര്‍ അടക്കമുള്ള പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി

മംഗളൂരു: ബണ്ട്വാള്‍, മൂഡുബിദ്രി, മംഗളൂരു നിയോജകമണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്തുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വോട്ടിംഗ് സമയത്ത് മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വോട്ടര്‍മാരെ നിയന്ത്രിക്കുന്നതിന് ആശാവര്‍ക്കര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്തുന്നു. ബണ്ട്വാള്‍ താലൂക്കിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെ വിജയത്തിനായി മുന്‍ മന്ത്രി ബി. രാമനാഥ് റായ് ബണ്ട്വാള്‍ വെങ്കിട്ടരമണ ക്ഷേത്രത്തില്‍ പോയി പ്രത്യേക പൂജ നടത്തി. പിന്നീട് കല്ലിഗെ […]

മംഗളൂരു: ബണ്ട്വാള്‍, മൂഡുബിദ്രി, മംഗളൂരു നിയോജകമണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്തുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വോട്ടിംഗ് സമയത്ത് മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വോട്ടര്‍മാരെ നിയന്ത്രിക്കുന്നതിന് ആശാവര്‍ക്കര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്തുന്നു. ബണ്ട്വാള്‍ താലൂക്കിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെ വിജയത്തിനായി മുന്‍ മന്ത്രി ബി. രാമനാഥ് റായ് ബണ്ട്വാള്‍ വെങ്കിട്ടരമണ ക്ഷേത്രത്തില്‍ പോയി പ്രത്യേക പൂജ നടത്തി. പിന്നീട് കല്ലിഗെ ഗ്രാമപഞ്ചായത്ത് പരിധിയിലെ തോഡമ്പില സ്‌കൂളില്‍ തയ്യാറാക്കിയ പോളിംഗ് ബൂത്തില്‍ അദ്ദേഹം വോട്ട് രേഖപ്പെടുത്തി. മൈസൂര്‍ ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും ബി.ജെ.പി ദക്ഷിണ കന്നഡ ജില്ലാ വൈസ് പ്രസിഡണ്ടുമായ സന്തോഷ് റായ് ബൊലിയാര്‍ പനേല ബാരിക്കെ സ്‌കൂളില്‍ വോട്ട് ചെയ്തു. മുന്‍ മന്ത്രിയും എം.എല്‍.എയുമായ യു.ടി ഖാദര്‍ ഏറെ നേരം ക്യൂവില്‍ കാത്തുനിന്നാണ് ബൊലിയാര്‍ റാന്താഡ്ക സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് കാരണം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തുന്നതിനോട് സര്‍ക്കാര്‍ താത്പര്യം കാണിച്ചിരുന്നില്ല. ഹൈക്കോടതി ഉത്തരവനുസരിച്ചാണ് തിരഞ്ഞെടുപ്പ്.
ആദ്യഘട്ടത്തില്‍ തന്നെ മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്.

Related Articles
Next Story
Share it