മംഗളൂരുവില്‍ താലിബാനെയും ലക്ഷ്‌കറിനെയും അനുകൂലിച്ച് ചുവരെഴുത്ത് നടത്തിയ കേസില്‍ റിമാണ്ടിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചു

മംഗളൂരു: മംഗളൂരുവില്‍ താലിബാനെയും ലക്ഷ്‌കര്‍ ഇ തോയിബയെയും അനുകൂലിച്ച് ചുവരെഴുത്ത് നടത്തിയ കേസില്‍ റിമാണ്ടിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചു. മസ് മുനീര്‍, മുഹമ്മദ് ഷാരിക്ക്, സാദത്ത് ഹുസൈന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. മസ് മുനീറിന് ജില്ലാ സെഷന്‍സ് കോടതിയും മുഹമ്മദ് ഷാരിഖ്, സാദത്ത് ഹുസൈന്‍ എന്നിവര്‍ക്ക് ഹൈക്കോടതിയുമാണ് ജാമ്യം അനുവദിച്ചത്. മംഗളൂരുവിലെ ബെയ്ജായ്-കദ്രി കാംബ്ല റോഡിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ ചുമരിലാണ് താലിബാനും ലക്ഷ്‌കറിനും അനുകൂലമായ എഴുത്ത് പ്രത്യക്ഷപ്പെട്ടത്. മസ് മുനീറും മുഹമ്മദ് ഷാരിക്കും ആണ് […]

മംഗളൂരു: മംഗളൂരുവില്‍ താലിബാനെയും ലക്ഷ്‌കര്‍ ഇ തോയിബയെയും അനുകൂലിച്ച് ചുവരെഴുത്ത് നടത്തിയ കേസില്‍ റിമാണ്ടിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചു.
മസ് മുനീര്‍, മുഹമ്മദ് ഷാരിക്ക്, സാദത്ത് ഹുസൈന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. മസ് മുനീറിന് ജില്ലാ സെഷന്‍സ് കോടതിയും മുഹമ്മദ് ഷാരിഖ്, സാദത്ത് ഹുസൈന്‍ എന്നിവര്‍ക്ക് ഹൈക്കോടതിയുമാണ് ജാമ്യം അനുവദിച്ചത്. മംഗളൂരുവിലെ ബെയ്ജായ്-കദ്രി കാംബ്ല റോഡിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ ചുമരിലാണ് താലിബാനും ലക്ഷ്‌കറിനും അനുകൂലമായ എഴുത്ത് പ്രത്യക്ഷപ്പെട്ടത്. മസ് മുനീറും മുഹമ്മദ് ഷാരിക്കും ആണ് ചുവരെഴുത്ത് നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇരുവരും തീര്‍ത്ഥഹള്ളി സ്വദേശികളാണ്. ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മുനീര്‍ ആര്യ സമാജ് റോഡിലെ ഒരു ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. ഷാരിക്ക് മസ് മുനീറിന്റെ സുഹൃത്താണ്. രണ്ടുപേര്‍ക്കും സഹായം നല്‍കിയെന്നതിനാണ് സാദത്ത് ഹുസൈനെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it