കായിക താരങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കണം-ഓള്‍ കേരള സ്‌പോര്‍ട്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍

കോഴിക്കോട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ കായിക താരങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് വെട്ടിച്ചുരുക്കിയത് പുനഃസ്ഥാപിക്കണമെന്ന് ഓള്‍ കേരള സ്‌പോര്‍ട്‌സ് ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.ഗ്രേസ് മാര്‍ക്ക് പരിഷ്‌കരിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് സ്‌കൂള്‍ തലത്തിലെ കായിക താരങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. പുതിയ ഉത്തരവ് അനുസരിച്ചു പല കായിക താരങ്ങളും ഗ്രേസ് മാര്‍ക്കിന് പുറത്താകും. കായിക രംഗത്തു ശ്രദ്ധ നല്‍കുന്ന കുട്ടികള്‍ സ്വാഭാവികമായും പഠന വിഷയത്തില്‍ പിന്നോക്കമാകും. ഇത് പരിഹരിക്കാന്‍ കൂടിയാണ് കായിക താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് […]

കോഴിക്കോട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ കായിക താരങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് വെട്ടിച്ചുരുക്കിയത് പുനഃസ്ഥാപിക്കണമെന്ന് ഓള്‍ കേരള സ്‌പോര്‍ട്‌സ് ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
ഗ്രേസ് മാര്‍ക്ക് പരിഷ്‌കരിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് സ്‌കൂള്‍ തലത്തിലെ കായിക താരങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. പുതിയ ഉത്തരവ് അനുസരിച്ചു പല കായിക താരങ്ങളും ഗ്രേസ് മാര്‍ക്കിന് പുറത്താകും. കായിക രംഗത്തു ശ്രദ്ധ നല്‍കുന്ന കുട്ടികള്‍ സ്വാഭാവികമായും പഠന വിഷയത്തില്‍ പിന്നോക്കമാകും. ഇത് പരിഹരിക്കാന്‍ കൂടിയാണ് കായിക താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിരുന്നത്. കായിക രംഗത്തേക്ക് കടന്നു വരുന്നവര്‍ക്ക് ഒരു പ്രോസാഹനം കൂടിയായിരുന്നു ഗ്രേസ് മാര്‍ക്ക്. ഇതാണ് ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. ഇതുമൂലം കായിക രംഗത്തേക്കുള്ള കുട്ടികളുടെ വരവ് കുറയും. ദേശീയ തലത്തില്‍ സ്‌പോര്‍ട്‌സില്‍ കേരളത്തിനുള്ള മേധാവിത്വം നഷ്ടമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.
കോഴിക്കോട് ബീച്ച് ഹോട്ടലില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് പി.എ ചെന്താമരാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ.കെ മുസ്തഫ, സമദ് മൗലവി, ടി.കെ മുഹമ്മദ് സലീം, സജീദ് മോട്ടി, ഗിരീഷ് ബാബു, നൗഷാദ് നിയ, ജോസ് പോള്‍, ഷാജഹാന്‍, ബാസിത് പ്രസംഗിച്ചു.

Related Articles
Next Story
Share it