ജി.പി.എസ് റീചാര്‍ജ് ചെയ്ത് കൊടുക്കുന്നില്ല; വാഹന ഉടമകള്‍ നേരിടുന്നത് കടുത്ത സാമ്പത്തിക ബാധ്യത

പെരിയ: വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ജി.പി.എസ് റീചാര്‍ജ് ചെയ്ത് കൊടുക്കാത്തതിനാല്‍ വാഹന ഉടമകള്‍ കടുത്ത സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുന്നു. കാറിലും ഓട്ടോറിക്ഷയിലും വലിയ വാഹനങ്ങളിലുമൊക്കെ ഘടിപ്പിക്കുന്ന ജി.പി.എസ് റീചാര്‍ജ് ചെയ്യാത്തതുകാരണം വാഹന ഉടമകള്‍ വിഷമത്തിലാണ്. വാഹനങ്ങള്‍ രജിസ്ട്രേഷന്‍ ചെയ്തുകഴിഞ്ഞ് ഉപയോഗിക്കുന്നതിനിടെ ജി.പി.എസില്‍ ഏതെങ്കിലും സമയത്ത് ചാര്‍ജ് തീര്‍ന്നാല്‍ അത് റീചാര്‍ജ് ചെയ്ത് കൊടുക്കേണ്ടത് മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ അധികൃതര്‍ ഇതിന് തയ്യാറാകുന്നില്ലെന്നാണ് വാഹന ഉടമകളുടെ പരാതി. റീചാര്‍ജ് ചെയ്തില്ലെങ്കില്‍ പുതിയ ജി.പി.എസ് വാങ്ങി ഘടിപ്പിക്കേണ്ടിവരും. ഇതിന് ആറായിരം […]

പെരിയ: വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ജി.പി.എസ് റീചാര്‍ജ് ചെയ്ത് കൊടുക്കാത്തതിനാല്‍ വാഹന ഉടമകള്‍ കടുത്ത സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുന്നു. കാറിലും ഓട്ടോറിക്ഷയിലും വലിയ വാഹനങ്ങളിലുമൊക്കെ ഘടിപ്പിക്കുന്ന ജി.പി.എസ് റീചാര്‍ജ് ചെയ്യാത്തതുകാരണം വാഹന ഉടമകള്‍ വിഷമത്തിലാണ്. വാഹനങ്ങള്‍ രജിസ്ട്രേഷന്‍ ചെയ്തുകഴിഞ്ഞ് ഉപയോഗിക്കുന്നതിനിടെ ജി.പി.എസില്‍ ഏതെങ്കിലും സമയത്ത് ചാര്‍ജ് തീര്‍ന്നാല്‍ അത് റീചാര്‍ജ് ചെയ്ത് കൊടുക്കേണ്ടത് മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ അധികൃതര്‍ ഇതിന് തയ്യാറാകുന്നില്ലെന്നാണ് വാഹന ഉടമകളുടെ പരാതി. റീചാര്‍ജ് ചെയ്തില്ലെങ്കില്‍ പുതിയ ജി.പി.എസ് വാങ്ങി ഘടിപ്പിക്കേണ്ടിവരും. ഇതിന് ആറായിരം രൂപയോളം ചെലവാകുന്നതായി വാഹന ഉടമകള്‍ പറയുന്നു. ചാര്‍ജ് എന്ന് തീരുന്നുവോ അന്ന് വരെ മാത്രമേ ജി.പി.എസ് ഉപയോഗിക്കാന്‍ കഴിയൂ. ചാര്‍ജ് തീര്‍ന്നാല്‍ പിന്നെയും വന്‍ തുക മുടക്കി ജി.പി.എസ് വാങ്ങേണ്ടിവരുന്നു. അതുകൊണ്ട് ജി.പി.എസ് റീചാര്‍ജ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം.

Related Articles
Next Story
Share it