ആഭ്യന്തര യാത്രക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അയവ് വരുത്തി; വാക്‌സിനെടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. വേണ്ട
ദില്ലി: ആഭ്യന്തര യാത്രക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അയവ് വരുത്തി. ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നുവെങ്കിലും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച, രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ഇനി ആര്‍.ടി.പി.സി.ആര്‍. പരിശോധനയോ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റോ നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മൂന്ന് സീറ്റുകളുടെ നിരയില്‍ നടുവില്‍ ഇരിക്കുന്ന […]

ദില്ലി: ആഭ്യന്തര യാത്രക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അയവ് വരുത്തി. ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നുവെങ്കിലും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച, രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ഇനി ആര്‍.ടി.പി.സി.ആര്‍. പരിശോധനയോ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റോ നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മൂന്ന് സീറ്റുകളുടെ നിരയില്‍ നടുവില്‍ ഇരിക്കുന്ന യാത്രക്കാരന്‍ പി.പി.ഇ. കിറ്റ് ധരിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകള്‍ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം സംസ്ഥാനങ്ങള്‍ക്ക് ക്വാറന്റീന്‍, ഐസൊലേഷന്‍ കാര്യങ്ങളില്‍ സ്വന്തം തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. സംസ്ഥാനാന്തര യാത്രയ്ക്ക് വ്യത്യസ്ഥ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ആണ് കേന്ദ്ര ഇടപെടല്‍. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇപ്പോഴും ആര്‍.ടി.പി.സി.ആര്‍. പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്.