50 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ യുകെയിലേക്ക് കയറ്റി അയയ്ക്കാനുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമം കേന്ദ്രം തടഞ്ഞു; ഈ സ്‌റ്റോക്ക് വാങ്ങി സംഭരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡെല്‍ഹി: 50 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ യുകെയിലേക്ക് കയറ്റി അയയ്ക്കാനുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമം കേന്ദ്രം തടഞ്ഞു. കയറ്റുമതിക്ക് അനുമതി തേടിയുള്ള അപേക്ഷ കേന്ദ്രം നിരസിച്ചു. പ്രാദേശിക വാക്സിന്‍ ഉത്പാദനം ആദ്യം രാജ്യത്തുള്ളവരെ സംരക്ഷിക്കാന്‍ വിതരണം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സിറത്തിന്റെ അപേക്ഷ തള്ളിയത്. ഈ 50 ലക്ഷം വാക്‌സിന്‍ സംഭരിക്കാനായി സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികള്‍ക്കും ഇവ വാങ്ങാം. ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പൂനെയില്‍ പൂര്‍ണശേഷിയിലാണ് […]

ന്യൂഡെല്‍ഹി: 50 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ യുകെയിലേക്ക് കയറ്റി അയയ്ക്കാനുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമം കേന്ദ്രം തടഞ്ഞു. കയറ്റുമതിക്ക് അനുമതി തേടിയുള്ള അപേക്ഷ കേന്ദ്രം നിരസിച്ചു. പ്രാദേശിക വാക്സിന്‍ ഉത്പാദനം ആദ്യം രാജ്യത്തുള്ളവരെ സംരക്ഷിക്കാന്‍ വിതരണം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സിറത്തിന്റെ അപേക്ഷ തള്ളിയത്.

ഈ 50 ലക്ഷം വാക്‌സിന്‍ സംഭരിക്കാനായി സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികള്‍ക്കും ഇവ വാങ്ങാം. ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പൂനെയില്‍ പൂര്‍ണശേഷിയിലാണ് കോവിഷീല്‍ഡിന്റെ ഉത്പാദനം നടക്കുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാല അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ആശ്വാസനടപടിയെന്ന നിലയില്‍ സംസ്ഥാങ്ങള്‍ക്കുള്ള കോവിഷീല്‍ഡ് ഡോസിന്റെ വില 400 ല്‍നിന്ന് 300 രൂപയായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കുറച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസിന് 600 രൂപ നല്‍കണം. രാജ്യത്തെ മൂന്നാംഘട്ട വാക്സിനേഷന്‍ സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സിറം വിലകള്‍ പ്രഖ്യാപിച്ചത്.

Related Articles
Next Story
Share it