മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്സിന്‍; കോവിഡ് ഭേദമായവര്‍ക്ക് മൂന്ന് മാസത്തിന് ശേഷം വാക്‌സിന്‍ മതി; ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി: മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കണമെന്ന ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ദേശീയ സാങ്കേതിക സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും വ്യക്തമാക്കി. വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചതിന് ശേഷം കോവിഡ് ബാധിച്ചിട്ടുണ്ടെങ്കില്‍ അസുഖം ഭേദമായി രണ്ടാമത്തെ ഡോസിനുള്ള ഇടവേള മൂന്ന് മാസമാക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചത്. അതേസമയം ഗര്‍ഭിണികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് സംബന്ധിച്ച […]

ന്യൂഡല്‍ഹി: മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കണമെന്ന ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ദേശീയ സാങ്കേതിക സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും വ്യക്തമാക്കി. വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചതിന് ശേഷം കോവിഡ് ബാധിച്ചിട്ടുണ്ടെങ്കില്‍ അസുഖം ഭേദമായി രണ്ടാമത്തെ ഡോസിനുള്ള ഇടവേള മൂന്ന് മാസമാക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചത്.

അതേസമയം ഗര്‍ഭിണികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ആന്റിബോഡി-പ്ലാസ്മ ചികിത്സയ്ക്ക് വിധേയമായവര്‍ മൂന്ന് മാസം കഴിഞ്ഞ് വാക്സിന്‍ സ്വീകരിച്ചാല്‍ മതി. കോവിഡിനെതിരെ ജനുവരിയിലാണ് രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ ആരംഭിക്കുന്നത്. രാജ്യത്ത് നിലവില്‍ രണ്ടു വാക്സിനുകളാണ് വാക്സിനേഷനായി ഉപയോഗിക്കുന്നത്. ഭാരത് ബോയടെക്കിന്റെ കോവാക്സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിനും. അതുകൂടാതെ രാജ്യത്ത് റഷ്യന്‍ വാക്സിനായ സ്പുട്നിക് വിക്കും ഉപയോഗത്തിന് അനുമതി നല്‍കയിട്ടുണ്ട്.

അസേമയം രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആന്റിഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഫാര്‍മ കമ്പനികള്‍ ശ്രമം തുടങ്ങി. കോവിഡ് രോഗികളില്‍ സ്റ്റിറോയിഡുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് പ്രത്യേകിച്ച് പ്രമേഹം പോലുള്ള രോഗമുള്ളവരിലാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത്. പുതിയതായി നിര്‍മ്മിക്കുന്ന ആന്റിഫംഗല്‍ മരുന്ന് വിപണിയിലെത്താന്‍ ഏകദേശം 15 മുതല്‍ 30 ദിവസം വരെയെടുക്കും.

അതേസമയം, ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലെന്നതിനാല്‍ പകര്‍ച്ചവ്യാധി ഭയം വേണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗം അനിയന്ത്രിതമായ നിലയിലുള്ളവര്‍, കാന്‍സര്‍ രോഗികള്‍, അവയവമാറ്റം നടത്തിയവര്‍, ഐസിയുവില്‍ ദീര്‍ഘനാള്‍ കഴിഞ്ഞവര്‍ എന്നിവരിലാണ് ഫംഗസ് ഭീഷണിയുള്ളത്. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ഫംഗസിനു കാരണമായി കരുതുന്നു.

Related Articles
Next Story
Share it