സ്വന്തം പൗരന്മാര്‍ പണം കൊടുത്ത് വാക്‌സിന്‍ വാങ്ങണമെന്നത് യുക്തിയില്ലാത്ത തീരുമാനം; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

ന്യൂഡെല്‍ഹി: വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സ്വന്തം പൗരന്മാര്‍ പണം കൊടുത്ത് വാക്‌സിന്‍ വാങ്ങണമെന്നത് യുക്തിയില്ലാത്ത തീരുമാനമാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. 18-44 പ്രായമുള്ളവര്‍ക്ക് വാക്സിന്‍ സ്വീകരിക്കണമെണങ്കില്‍ പണം അടയ്ക്കമമെന്ന കേന്ദ്രസര്‍ക്കാരിന്റെ നയം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് സുപ്രീംകോടതി പറഞ്ഞു. 18-44 ഇടയില്‍ പ്രായമുള്ളവര്‍ക്ക് രോഗം ബാധിക്കുകയും ഇവര്‍ക്ക് രോഗം ഗുരുതരമാകുകയും ആശുപത്രി വാസം, മരണം എന്നിവ സംഭവിക്കുകയും ചെയ്യുന്നു. കോവിഡ് മഹാമാരിയുടെ സ്വഭാവം യുവാക്കള്‍ക്കും വാക്സിനേഷന്‍ നല്‍കണമെന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്. ശാസ്ത്രീയ അടിസ്ഥാനത്തില്‍ പ്രായവിഭാഗത്തിലെ മുന്‍ഗണന […]

ന്യൂഡെല്‍ഹി: വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സ്വന്തം പൗരന്മാര്‍ പണം കൊടുത്ത് വാക്‌സിന്‍ വാങ്ങണമെന്നത് യുക്തിയില്ലാത്ത തീരുമാനമാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. 18-44 പ്രായമുള്ളവര്‍ക്ക് വാക്സിന്‍ സ്വീകരിക്കണമെണങ്കില്‍ പണം അടയ്ക്കമമെന്ന കേന്ദ്രസര്‍ക്കാരിന്റെ നയം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് സുപ്രീംകോടതി പറഞ്ഞു.

18-44 ഇടയില്‍ പ്രായമുള്ളവര്‍ക്ക് രോഗം ബാധിക്കുകയും ഇവര്‍ക്ക് രോഗം ഗുരുതരമാകുകയും ആശുപത്രി വാസം, മരണം എന്നിവ സംഭവിക്കുകയും ചെയ്യുന്നു. കോവിഡ് മഹാമാരിയുടെ സ്വഭാവം യുവാക്കള്‍ക്കും വാക്സിനേഷന്‍ നല്‍കണമെന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്. ശാസ്ത്രീയ അടിസ്ഥാനത്തില്‍ പ്രായവിഭാഗത്തിലെ മുന്‍ഗണന നിലനിര്‍ത്താം. 18-44 പ്രായത്തിനിടയിലുള്ളവര്‍ വാക്സിനേഷന്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ ഈ പ്രായത്തിലുള്ളവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാന്‍ പണം അടയ്ക്കുന്നത് ഏകപക്ഷീയവും യുക്തിരഹിതവുമാണ്.

സര്‍ക്കാര്‍ ഇന്നുവരെ വാങ്ങിയ കോവിഡ് വാക്സിനുകളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കാനും രാജ്യത്തെല്ലായിടത്തും ഒരേ വിലക്ക് വാക്‌സിന്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്താനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

Related Articles
Next Story
Share it