രാജ്യം മുഴുവന്‍ ഏകീകൃത വാഹന രജിസ്ട്രേഷന്; ബി എച്ച് സിരീസിന് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍; എന്താണ് ബി എച്ച് സിരീസ്? എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
ന്യൂഡെല്‍ഹി: രാജ്യം മുഴുവന്‍ ഏകീകൃത വാഹന രജിസ്ട്രേഷന് സംവിധാനത്തിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. ഇനി ഏത് സംസ്ഥാനത്ത് ഓടിക്കുന്ന വാഹനങ്ങള്‍ക്കും ബി എച്ച് സിരീസില്‍ രജിസ്റ്റര്‍ ചെയ്യാം. ബി.എച്ച് അഥവാ ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ രാജ്യത്ത് എവിടെയും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സ്ഥിരമായി മറ്റു സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. ഒരു വര്‍ഷത്തിലധികം ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ആ സംസ്ഥാനത്തേക്ക് രജിസ്ട്രേഷന് മാറ്റണമെന്നതാണ് നിലവിലെ ചട്ടം. നിരവധി പേര്‍ക്ക് […]

ന്യൂഡെല്‍ഹി: രാജ്യം മുഴുവന്‍ ഏകീകൃത വാഹന രജിസ്ട്രേഷന് സംവിധാനത്തിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. ഇനി ഏത് സംസ്ഥാനത്ത് ഓടിക്കുന്ന വാഹനങ്ങള്‍ക്കും ബി എച്ച് സിരീസില്‍ രജിസ്റ്റര്‍ ചെയ്യാം. ബി.എച്ച് അഥവാ ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ രാജ്യത്ത് എവിടെയും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സ്ഥിരമായി മറ്റു സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. ഒരു വര്‍ഷത്തിലധികം ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ആ സംസ്ഥാനത്തേക്ക് രജിസ്ട്രേഷന് മാറ്റണമെന്നതാണ് നിലവിലെ ചട്ടം. നിരവധി പേര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പുതിയ സംവിധാനം.
വാഹന ഉടമക്ക് താല്പര്യമുണ്ടെങ്കില് പുതിയ സംവിധാനം ഉപയോഗിക്കാം. നിലവില്‍ പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് ഇത് ഉപയോഗിക്കാനാവുക. നാലോ അതിലധികമോ സംസ്ഥാനത്ത് ഓഫിസുകള്‍ ഉള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാവും.
ബി.എച്ച് സീരീസില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുനപോള് അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്.
1. 2021ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ എന്നുകൂടി പേരുള്ള ഭാരത് സീരീസ് 2021 സെപ്തംബര്‍ 15 മുതലാണ് പ്രാബല്യത്തില്‍ വരിക. ക്രമേണ ഇതിന്റെ രജിസ്ട്രേഷന് വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാകും.
2. നിലവില്‍ പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നാലോ അതിലധികമോ സംസ്ഥാനത്ത് ഓഫിസ് ഉള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമാണ് പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാവുക.
3. ബി.എച്ച് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള റോഡ് ടാക്സ് അടക്കേണ്ടതാണ്. അതല്ലെങ്കില്‍ നാല്, ആറ്, എട്ട് എന്നിങ്ങനെ രണ്ടിന്റെ ഗുണനക്രമത്തിലുള്ള വര്‍ഷങ്ങള്‍ക്ക് റോഡ് ടാക്സ് അടക്കാം.
4. പത്ത് ലക്ഷത്തില്‍ താഴെ വില വരുന്ന വാഹനങ്ങള്‍ക്ക് എട്ട് ശതമാനവും 10 മുതല്‍ 20 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനവും 20 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 12 ശതമാനവുമാണ് റോഡ് ടാക്സ് വരിക. ഡീസല്‍ വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം കൂടുതലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം കുറവും റോഡ് ടാക്സിലുണ്ടാകും.
5. YY BH #### XX എന്ന മാതൃകയിലാണ് ബി.എച്ച് സീരീസ് വാഹനങ്ങളുടെ നമ്പര്‍ വരിക. ആദ്യം രജിസ്റ്റര്‍ ചെയ്ത വര്‍ഷമാണ് YY കൊണ്ട് ഉദ്ധേശിക്കുന്നത്. BH എന്നത് ഭാരത് സീരീസിനെ സൂചിപ്പിക്കുന്നു. തുടര്‍ന്ന് നാല് നമ്പരുകള്‍ ഉണ്ടാകും. ശേഷമുള്ള XX രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളെ സൂചിപ്പിക്കുന്നു.