കോവിഡ് കാലത്ത് സര്‍വീസ് ഇല്ലാത്തപ്പോഴും മുടങ്ങാതെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയിരുന്നു; ജോലിയും കൂലിയുമില്ലാതെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്നത്; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍; അവശ്യ സര്‍വീസായി പ്രഖ്യാപിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ച കെ എസ് ആര്‍ ടി സി യൂണിയനുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് അംഗീകരിക്കാനാകില്ലെന്നും 30 കോടി രൂപയുടെ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്‌കരണമാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മന്ത്രി […]

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ച കെ എസ് ആര്‍ ടി സി യൂണിയനുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് അംഗീകരിക്കാനാകില്ലെന്നും 30 കോടി രൂപയുടെ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്‌കരണമാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. സമരം ചെയ്താല്‍ കടുത്ത നടപടി സ്വീകരിക്കും. കോവിഡ് കാലത്ത് സര്‍വീസ് നടത്താതിരുന്നപ്പോഴും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടക്കാതെ നല്‍കിയിരുന്ന സര്‍ക്കാരിനെതിരെയാണ് സമരം ചെയ്യുന്നത്. മാസശമ്പളം ലഭിക്കാത്ത വലിയ വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

യൂണിയനുകളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 30 മണിക്കൂര്‍ സമയം പോലും സര്‍ക്കാരിന് നല്‍കിയില്ലെന്നും ഒരു ന്യായീകരണവും ഇല്ലാതെ സമരം നടത്തിയ സാഹചര്യത്തില്‍ ഇനി എന്തിനാണ് സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണ ചര്‍ച്ച നടത്തുന്നതെന്നും ആന്റണി രാജു ചോദിച്ചു. ഒരു രൂപ പോലും വരുമാനം ഇല്ലാത്ത ഘട്ടത്തില്‍ പോലും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കി വരികയാണ്. 80 കോടി രൂപയാണ് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ശരിയാണോയെന്ന് യൂണിയനുകള്‍ ആലോചിക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

പൊതുജനങ്ങള്‍ ഈ സമരം അംഗീകരിക്കില്ലെന്നും ഇത് കയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവണത തുടരാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലേക്ക് പോകും. സ്‌കൂളുകള്‍ തുറന്ന, ശബരിമല സീസണ്‍ ആരംഭിച്ച സമയത്ത് തന്നെയുള്ള ഈ പണിമുടക്ക് അനാവശ്യമാണ്. യൂണിയനും മാനേജ്മെന്റും തമ്മിലുള്ള തര്‍ക്കത്തില്‍ ജനങ്ങള്‍ എന്ത് പിഴച്ചുവെന്നും ജനങ്ങളെ ബന്ദികളാക്കരുതായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു.

Related Articles
Next Story
Share it