കോവിഡ്: ഇന്ത്യയില്‍ കുടുങ്ങിയ വിദേശികളുടെ വിസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിവിധ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ നിരവധി വിദേശികളാണ് രാജ്യത്ത് കുടുങ്ങിയത്. ഇത്തരക്കാര്‍ക്ക് ആശ്വാസമായി വിസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കി. വിസകളും അനുമതികളും ഉള്ള വിദേശ പൗരന്മാര്‍ക്ക് അധിക താമസത്തിന് പ്രത്യേക പിഴകള്‍ ഈടാക്കാതെ തന്നെ ഓഗസ്റ്റ് 31 വരെ സാധുത നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ചിന് ശേഷം സാധാരണ യാത്രാ വിമാനസര്‍വീസുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍, മാര്‍ച്ചിന് മുമ്പായി […]

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിവിധ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ നിരവധി വിദേശികളാണ് രാജ്യത്ത് കുടുങ്ങിയത്. ഇത്തരക്കാര്‍ക്ക് ആശ്വാസമായി വിസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കി. വിസകളും അനുമതികളും ഉള്ള വിദേശ പൗരന്മാര്‍ക്ക് അധിക താമസത്തിന് പ്രത്യേക പിഴകള്‍ ഈടാക്കാതെ തന്നെ ഓഗസ്റ്റ് 31 വരെ സാധുത നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ചിന് ശേഷം സാധാരണ യാത്രാ വിമാനസര്‍വീസുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍, മാര്‍ച്ചിന് മുമ്പായി ഇന്ത്യയിലെത്തിയ, സാധുതയുള്ള ഇന്ത്യന്‍ വിസകള്‍ കൈവശം ഉള്ള വിദേശ പൗരന്മാര്‍ക്ക് രാജ്യത്ത് തുടരേണ്ടതായി വന്നിട്ടുണ്ട്. ഇത്തരം വിദേശ പൗരന്മാര്‍ക്ക് അടച്ചുപൂട്ടല്‍ നടപടികളെ തുടര്‍ന്ന് തങ്ങളുടെ വിസ കാലാവധി നീട്ടി ലഭ്യമാക്കുന്നതില്‍ നിരവധി പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ഇവ കണക്കിലെടുത്ത് 2020 ജൂണ്‍ 29ന് ആഭ്യന്തരമന്ത്രാലയം പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

2020 ജൂണ്‍ 30ന് ശേഷം വിസ / താമസ അനുമതി കാലയളവ് അവസാനിക്കുന്ന വിദേശ പൗരന്മാര്‍ക്ക് രാജ്യത്തെ സാധാരണ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന തീയതിക്ക് 30 ദിവസങ്ങള്‍ കഴിഞ്ഞു വരെ സാധുത കാലാവധി ഈ ഉത്തരവില്‍ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം വിദേശ പൗരന്മാര്‍ തങ്ങളുടെ വിസ അല്ലെങ്കില്‍ താമസ അനുമതി ദീര്‍ഘിപ്പിക്കുന്നതിനായി ഓരോ മാസവും അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തില്‍ അധിക താമസത്തിന് വിദേശ പൗരന്മാര്‍ പ്രത്യേക അപേക്ഷകളൊന്നും സമര്‍പ്പിക്കേണ്ടതില്ല.

Related Articles
Next Story
Share it