കോവിഡ് വ്യാപനം; ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് തുടങ്ങി വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി

ന്യൂഡെല്‍ഹി: മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് തുടങ്ങിയവയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെയാണ് നീട്ടി നല്‍കിയത്. രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ഒരു മാസത്തിലേറെയായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ പ്രയാസങ്ങള്‍ പരിഗണിച്ച് കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റു രേഖകള്‍ എന്നിവയും സെപ്റ്റംബര്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ്, ദേശിയപാത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. […]

ന്യൂഡെല്‍ഹി: മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് തുടങ്ങിയവയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെയാണ് നീട്ടി നല്‍കിയത്. രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ഒരു മാസത്തിലേറെയായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ പ്രയാസങ്ങള്‍ പരിഗണിച്ച് കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.

ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റു രേഖകള്‍ എന്നിവയും സെപ്റ്റംബര്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ്, ദേശിയപാത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം 2020 ഫെബ്രുവരി ഒന്നിനുശേഷം കാലാവധി കഴിഞ്ഞ രേഖകള്‍ക്കാണ് പുതിയ നിബന്ധന ബാധകമാവുക.

ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ നടപടികളുമായി മുന്നോട്ടുപോവണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 2020 മാര്‍ച്ച് 30, ജൂണ്‍ 9, ആഗസ്റ്റ് 24, ഡിസംബര്‍ 27, 2021 മാര്‍ച്ച് 26 തീയതികളില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 1988, സെന്‍ട്രല്‍ മോട്ടോര്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

Related Articles
Next Story
Share it