അഞ്ച് കിലോ വീതം സൗജന്യ അരി മാര്‍ച്ച് വരെ തുടരും; ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി വീണ്ടും നീട്ടി
ന്യൂഡെല്‍ഹി: റേഷന്‍ കാര്‍ഡിലെ ഓരോ അംഗങ്ങള്‍ക്കും അഞ്ച് കിലോ വീതം നല്‍കിവരുന്ന കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ അരി വിതരണം മാര്‍ച്ച് വരെ തുടരും. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയാണ് വീണ്ടും നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എല്ലാവര്ക്കും ഭക്ഷ്യധാന്യം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രഖ്യാപിച്ചത്. […]

ന്യൂഡെല്‍ഹി: റേഷന്‍ കാര്‍ഡിലെ ഓരോ അംഗങ്ങള്‍ക്കും അഞ്ച് കിലോ വീതം നല്‍കിവരുന്ന കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ അരി വിതരണം മാര്‍ച്ച് വരെ തുടരും. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയാണ് വീണ്ടും നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എല്ലാവര്ക്കും ഭക്ഷ്യധാന്യം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രഖ്യാപിച്ചത്. മാസം അഞ്ചുകിലോ വീതം ഭക്ഷ്യധാന്യം ഓരോ അംഗങ്ങള്‍ക്കും വിതരണം ചെയ്യുന്നതാണ് പദ്ധതി. 80 കോടി ഗുണഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതി വിവിധ ഘട്ടങ്ങളിലായി നവംബര്‍ 30 വരെ നീട്ടിയിരുന്നു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഘട്ടത്തിലാണ് പദ്ധതി നവംബര്‍ 30 വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. ഇതാണ് ഇപ്പോള്‍ മാര്‍ച്ച് വരെ നീട്ടാന്‍ തീരുമാനിച്ചത്.