റാങ്കുകള്‍ വാരിക്കൂട്ടി വിജയത്തിളക്കം ചൂടി കാസര്‍കോട് ഗവ. കോളേജ്

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല ബിരുദ ബിരുദാനന്തര പരീക്ഷകളില്‍ റാങ്കുകള്‍ വാരിക്കൂട്ടി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി കാസര്‍കോട് ഗവ. കോളേജ്. ബിരുദ പരീക്ഷകളില്‍ വിവിധ വിഷയങ്ങളില്‍ കോളേജിലെ വിജയശതമാനം 90 ശതമാനത്തിനും മുകളിലാണ്. ആകെയുള്ള ബിരുദ പ്രോഗ്രാമുകളില്‍ സര്‍വ്വകലാശാല തലത്തില്‍ 13 റാങ്കുകളും കാസര്‍കോട് ഗവ.കോളേജ് കരസ്ഥമാക്കി. ബി.എ. ഇംഗ്ലീഷില്‍ അര്‍ഷ ബെന്നിയും ബി.എ. അറബിക്കില്‍ ആയിഷത്ത് മുസിരിയയും ഒന്നാം റാങ്ക് നേടി അഭിമാനമായി. ബി.എ. അറബിക്കില്‍ ഖദീജത്ത് ഷമീമ രണ്ടാം റാങ്കും നേടി. ബി.എ. ഇക്കണോമിക്‌സില്‍ അനശ്വര […]

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല ബിരുദ ബിരുദാനന്തര പരീക്ഷകളില്‍ റാങ്കുകള്‍ വാരിക്കൂട്ടി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി കാസര്‍കോട് ഗവ. കോളേജ്. ബിരുദ പരീക്ഷകളില്‍ വിവിധ വിഷയങ്ങളില്‍ കോളേജിലെ വിജയശതമാനം 90 ശതമാനത്തിനും മുകളിലാണ്. ആകെയുള്ള ബിരുദ പ്രോഗ്രാമുകളില്‍ സര്‍വ്വകലാശാല തലത്തില്‍ 13 റാങ്കുകളും കാസര്‍കോട് ഗവ.കോളേജ് കരസ്ഥമാക്കി. ബി.എ. ഇംഗ്ലീഷില്‍ അര്‍ഷ ബെന്നിയും ബി.എ. അറബിക്കില്‍ ആയിഷത്ത് മുസിരിയയും ഒന്നാം റാങ്ക് നേടി അഭിമാനമായി. ബി.എ. അറബിക്കില്‍ ഖദീജത്ത് ഷമീമ രണ്ടാം റാങ്കും നേടി. ബി.എ. ഇക്കണോമിക്‌സില്‍ അനശ്വര പനയാലും ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സില്‍ സുരയ്യയും ഒന്നാം റാങ്ക് നേടി നേട്ടത്തിന് മാധുര്യമേകി. ബി.എസ്.സി. ജിയോളജിയില്‍ വര്‍ഷ വിജയന്‍ ഒന്നാം റാങ്കും ശരത് രാജ് ഇ.എം. രണ്ടാം റാങ്കും നേടി. ബി.എ. കന്നടയില്‍ രക്ഷ എന്‍. ഒന്നാം റാങ്ക് നേടിയപ്പോള്‍ തേജസ് ആചാര്യ കെ. രണ്ടും പ്രസീത കെ. മൂന്നും റാങ്ക് കയ്യിലൊതുക്കി. ബി.എസ്.സി സുവോളജിയില്‍ ആന്‍സി സി.എ., ബി.എ. ഹിസ്റ്ററിയില്‍ അഞ്ജലി എം., ബി കോമില്‍ ഖദീജത്ത് സഹാല എന്നിവര്‍ മൂന്നാം റാങ്കുകള്‍ കരസ്ഥമാക്കി. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ സര്‍വ്വകലാശാലാ തലത്തില്‍ 11 റാങ്കുകള്‍ നേടി കാസര്‍കോട് ഗവ. കോളേജ് ഉയര്‍ന്ന വിജയം കരസ്ഥമാക്കി. എം.എസ്.സി. ജിയോളജിയില്‍ ടി. ശരത് ഒന്നാം റാങ്കും അഭിരാമി കെ. രണ്ടാം റാങ്കും ഐശ്വര്യ എം. മൂന്നാം റാങ്കും നേടി. എം.എ. കന്നഡയില്‍ എന്‍. ശ്രദ്ധക്കാണ് ഒന്നാം റാങ്ക്. കാര്‍ത്തിക് പി.കെ. രണ്ടാം റാങ്കും അനുശ്രീ സി.എ. മൂന്നാം റാങ്കും നേടി. എം.എ. ഇംഗ്ലീഷില്‍ ഫാത്തിമ സുഫൈസ ഒന്നാം റാങ്കും ഫാത്തിമത്ത് സഹല രണ്ടാം റാങ്കും നേടി. എം.എ. അറബിക്കില്‍ അന്നത്ത്ബി യു.എസ് ഒന്നാം റാങ്ക് നേടിയപ്പോള്‍ നഫീസത്തുല്‍ മിസിരിയ പി.എം. രണ്ടാം റാങ്ക് കരസ്ഥമാക്കി. എം.എസ്.സി. കെമിസ്ട്രിയില്‍ മൂന്നാം റാങ്ക് നേടിയ ഖദീജത്ത് ഷബീന നെറ്റ്, ജെ.ആര്‍. എഫ് യോഗ്യത നേടിയത് ഇരട്ടി മധുരമായി. ബിരുദ ബിരുദാനന്തര പരീക്ഷകളില്‍ എ ഗ്രേഡോട് കൂടി ഡിസ്റ്റിംഗ്ഷന്‍ നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനും കാസര്‍കോട് ഗവ. കോളേജിന് സാധിച്ചു. കോവിഡ് മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധി ഘട്ടത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രമാദേവി, പി.ടി.എ വൈസ് പ്രസിഡണ്ട് അര്‍ജുനന്‍ തായലങ്ങാടി, കോളേജ് കൗണ്‍സില്‍, പി.ടി.എ. ഭാരവാഹികള്‍ എന്നിവര്‍ അഭിനന്ദിച്ചു.

Related Articles
Next Story
Share it