ഗോവിന്ദപൈ ജയന്തി ആഘോഷവും അവാര്‍ഡ് ദാനവും നടത്തി
മഞ്ചേശ്വരം: രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈയുടെ 140-ാം ജയന്തി ആഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ കവി സ്മാരകമായ ഗിളിവിണ്ടുവില്‍ കൊണ്ടാടി. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.നാടിന്റെ സാംസ്‌കാരിക-സാഹിത്യ വളര്‍ച്ചയ്ക്ക് ഗോവിന്ദപൈയുടെ സ്മരണ എന്നും ഉത്തേജനം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ മിഥുന്‍ പ്രേമരാജ് അധ്യക്ഷത വഹിച്ചു. ഗോവിന്ദപൈ സ്മാരക അവാര്‍ഡ് പ്രശസ്ത കന്നഡ കവിയും എഴുത്തുകാരനുമായ ഡോ. കെ. രമാനന്ദ ബനാരിയ്ക്ക് […]

മഞ്ചേശ്വരം: രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈയുടെ 140-ാം ജയന്തി ആഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ കവി സ്മാരകമായ ഗിളിവിണ്ടുവില്‍ കൊണ്ടാടി. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
നാടിന്റെ സാംസ്‌കാരിക-സാഹിത്യ വളര്‍ച്ചയ്ക്ക് ഗോവിന്ദപൈയുടെ സ്മരണ എന്നും ഉത്തേജനം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ മിഥുന്‍ പ്രേമരാജ് അധ്യക്ഷത വഹിച്ചു. ഗോവിന്ദപൈ സ്മാരക അവാര്‍ഡ് പ്രശസ്ത കന്നഡ കവിയും എഴുത്തുകാരനുമായ ഡോ. കെ. രമാനന്ദ ബനാരിയ്ക്ക് കര്‍ണ്ണാടക അതിര്‍ത്തി പ്രദേശ വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ. സി. സോമശേഖര സമ്മാനിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലവിന മൊന്തേരോ, മീഞ്ച പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി ആര്‍. ഷെട്ടി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഭാഷാ വൈവിധ്യപഠന കേന്ദ്രം ഡയറക്ടര്‍ ഡോ. എ.എം. ശ്രീധരന്‍, കേരള തുളു അക്കാദമി പ്രസിഡണ്ട് കെ.ആര്‍ ജയാനന്ദ, കമലാക്ഷ ഡി, വനിത ആര്‍. ഷെട്ടി, ആശാ ദിലീപ്, വാസുദേവന്‍, കമലാക്ഷ കനില തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്മാരക സമിതി സെക്രട്ടറി ഉമേഷ എം. സാലിയാന്‍ സ്വാഗതവും ട്രഷറര്‍ ബി. ബാലകൃഷ്ണ ഷെട്ടിഗാര്‍ നന്ദിയും പറഞ്ഞു.
ബഹുഭാഷാ കവിയരങ്ങില്‍ രാധാകൃഷ്ണ കെ. ഉളിയത്തടുക്ക അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ പാടി, രാഘവന്‍ ബെള്ളിപ്പാടി, സുന്ദര ബാറഡ്ക്ക, കുശാലാക്ഷി കുളാല്‍, ശ്യാമള രവിരാജ്, ശശികല കുമ്പള, ഗണേഷ് പ്രസാദ് മഞ്ചേശ്വര, വനിത ആര്‍. ഷെട്ടി, ശ്രീനിവാസ നായക്ക് സ്വര്‍ഗ, വനജാക്ഷി ചെമ്പ്രക്കാന, സുജിത്ത് ബേക്കൂര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. മംഗലാപുരം രുദ്ര തീയറ്ററിന്റെ ശൂദ്രശിവ നാടകം, നാടോടി നൃത്തം എന്നിവയും അരങ്ങേറി.