കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാരിന്റെ അതിശയകരമായ നേട്ടങ്ങള്‍ക്ക് വെല്ലുവിളിയായത് കേന്ദ്രസര്‍ക്കാരാണെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍, ഫെഡറല്‍ സംവിധാനത്തിന് കേന്ദ്രനയം വെല്ലുവിളിയാണെന്നും കൂട്ടിച്ചേര്‍ത്തു. കടമെടുപ്പ് നിയന്ത്രണം വലിയ പ്രതിസന്ധിക്ക് കാരണമായി. സുപ്രീംകോടതിയെ സമീപിക്കാന്‍ വരെ നിര്‍ബന്ധിതരായി. കേന്ദ്രനിലപാടില്‍ അടിയന്തര പുനപരിശോധന വേണം. അര്‍ഹതപ്പെട്ട ഗ്രാന്റും സഹായവിഹിതവും തടഞ്ഞുവെക്കുന്നു. സാമ്പത്തിക അച്ചടക്കവും ആഭ്യന്തര വരുമാനവും […]

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാരിന്റെ അതിശയകരമായ നേട്ടങ്ങള്‍ക്ക് വെല്ലുവിളിയായത് കേന്ദ്രസര്‍ക്കാരാണെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍, ഫെഡറല്‍ സംവിധാനത്തിന് കേന്ദ്രനയം വെല്ലുവിളിയാണെന്നും കൂട്ടിച്ചേര്‍ത്തു. കടമെടുപ്പ് നിയന്ത്രണം വലിയ പ്രതിസന്ധിക്ക് കാരണമായി. സുപ്രീംകോടതിയെ സമീപിക്കാന്‍ വരെ നിര്‍ബന്ധിതരായി. കേന്ദ്രനിലപാടില്‍ അടിയന്തര പുനപരിശോധന വേണം. അര്‍ഹതപ്പെട്ട ഗ്രാന്റും സഹായവിഹിതവും തടഞ്ഞുവെക്കുന്നു. സാമ്പത്തിക അച്ചടക്കവും ആഭ്യന്തര വരുമാനവും കൂട്ടിയാണ് പിടിച്ചുനിന്നത്. കേന്ദ്രനടപടിയില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയുണ്ടെന്നും ഗവര്‍ണര്‍ വിശദമാക്കി.
നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞിറങ്ങിയ ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മാര്‍ച്ച് 27 വരെ നീളുന്ന ദീര്‍ഘമായ സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്.
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ വിശദീകരണം പോലും ചോദിക്കാതെ ഗവര്‍ണര്‍ ഒപ്പിട്ടതോടെ ആദ്യ കടമ്പ കടന്നതിന്റെ ആശ്വാസത്തിലാണ് സര്‍ക്കാര്‍. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്.