അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; നാലെണ്ണത്തില്‍ അനിശ്ചിതത്വം

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോരിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്.ആകെ 11 ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്. ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പോകും. ഗവര്‍ണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് അറിയുന്നത്.സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെ കേരള വി.സി നിയമനത്തിലും ഗവര്‍ണര്‍ നിലപാട് […]

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോരിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്.
ആകെ 11 ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്. ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പോകും. ഗവര്‍ണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് അറിയുന്നത്.
സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെ കേരള വി.സി നിയമനത്തിലും ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന നിര്‍ദ്ദേശം ഗവര്‍ണര്‍ സര്‍വകലാശാലക്ക് നല്‍കിയിട്ടുണ്ട്.
വി.സി നിയമനത്തിന് ഗവര്‍ണ്ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഇതുവരെ സര്‍വ്വകലാശാല പ്രതിനിധിയെ നിര്‍ദേശിച്ചിട്ടില്ല. ഓഗസ്റ്റ് അഞ്ചിന് ഗവര്‍ണ്ണര്‍ രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയിരുന്നു. യു.ജി.സി.യുടേയും ഗവര്‍ണറുടെയും പ്രതിനിധികള്‍ മാത്രമുള്ള സമിതിയിലേക്ക് ഇതുവരെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാതെ സര്‍വ്വകലാശാല ഒഴിഞ്ഞുമാറുകയാണ്.
നേരത്തെ ആസൂത്രണ ബോര്‍ഡ് അംഗം വി.കെ രാമചന്ദ്രനെ നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം പിന്നെ സ്വയം പിന്മാറിയിരുന്നു. രണ്ട് അംഗങ്ങളെ ഗവര്‍ണര്‍ തീരുമാനിച്ചിട്ട് ആഴ്ച്ചകള്‍ പിന്നിട്ടതോടെയാണ് രാജ്ഭവന്‍ പുതിയ നിര്‍ദ്ദേശം നല്‍കിയത്. നിലവിലെ സാഹചര്യമനുസരിച്ച് സെര്‍ച്ച് കമ്മറ്റിയില്‍ മൂന്ന് അംഗങ്ങളാണ് വേണ്ടത്.

Related Articles
Next Story
Share it