'ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍'; വാര്‍ത്താസമ്മേളനത്തില്‍ നിന്ന് കൈരളിയേയും മീഡിയാവണ്ണിനേയും വിലക്കി ഗവര്‍ണര്‍

കൊച്ചി: കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ ഇന്ന് രാവിലെ നടന്ന ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ രണ്ട് മാധ്യമങ്ങള്‍ക്ക് വിലക്ക്. മീഡിയ വണ്ണിനേയും കൈരളി ചാനലിനേയുമാണ് ഗവര്‍ണര്‍ വിലക്കിയത്. 'ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍' എന്ന് പറഞ്ഞായിരുന്നു ഗവര്‍ണര്‍ രണ്ട് മാധ്യമങ്ങളുടെ പ്രതിനിധികളെ പുറത്താക്കിയത്.മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കില്‍ താന്‍ സംസാരിക്കാതെ പോകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ ചാനലുകളുടെ പ്രതിനിധികള്‍ ഉണ്ടെങ്കില്‍ പുറത്തുപോകണമെന്ന് ആദ്യം പറഞ്ഞ ഗവര്‍ണര്‍ പിന്നീട് പലവട്ടം ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍ ആവര്‍ത്തിച്ചു. […]

കൊച്ചി: കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ ഇന്ന് രാവിലെ നടന്ന ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ രണ്ട് മാധ്യമങ്ങള്‍ക്ക് വിലക്ക്. മീഡിയ വണ്ണിനേയും കൈരളി ചാനലിനേയുമാണ് ഗവര്‍ണര്‍ വിലക്കിയത്. 'ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍' എന്ന് പറഞ്ഞായിരുന്നു ഗവര്‍ണര്‍ രണ്ട് മാധ്യമങ്ങളുടെ പ്രതിനിധികളെ പുറത്താക്കിയത്.
മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കില്‍ താന്‍ സംസാരിക്കാതെ പോകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ ചാനലുകളുടെ പ്രതിനിധികള്‍ ഉണ്ടെങ്കില്‍ പുറത്തുപോകണമെന്ന് ആദ്യം പറഞ്ഞ ഗവര്‍ണര്‍ പിന്നീട് പലവട്ടം ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍ ആവര്‍ത്തിച്ചു. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ച് കൈരളി ചാനലും മീഡിയ വണ്ണും തനിക്കെതിരെ നിരന്തരമായി ക്യാംപെയ്ന്‍ ചെയ്യുകയാണെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം. കഴിഞ്ഞ 25 ദിവസമായി ഇത് തുടരുകയാണ്. അതുകൊണ്ട് ആ മാധ്യമങ്ങളോട് എന്തുവന്നാലും സംസാരിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഈ നിലപാട് അസഹിഷ്ണുത അല്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. ഇന്ന് വാര്‍ത്താ സമ്മേളനം ഉണ്ടാകുമെന്ന അറിയിപ്പിനെ തുടര്‍ന്നാണ് മറ്റു മാധ്യമ പ്രതിനിധികള്‍ക്കൊപ്പം മീഡിയ വണ്ണിന്റെയും കൈരളിയുടേയും പ്രതിനിധികള്‍ എത്തിയത്.
ഗവര്‍ണറുടെ നിലപാട് തെറ്റാണെന്നും പിന്‍വലിച്ച് തിരുത്തണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കി.

Related Articles
Next Story
Share it