മന്ത്രിമാര്‍ ആക്ഷേപം തുടര്‍ന്നാല്‍ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: മന്ത്രിമാര്‍ ആക്ഷേപം തുടര്‍ന്നാല്‍ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാമന്ത്രി ആര്‍ ബിന്ദു നടത്തിയ പ്രസ്താവനയാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. 'ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് അജണ്ടയാണ്. തീരുമാനിക്കുന്നത് നടപ്പാക്കാം. സര്‍വകലാശാല […]

തിരുവനന്തപുരം: മന്ത്രിമാര്‍ ആക്ഷേപം തുടര്‍ന്നാല്‍ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാമന്ത്രി ആര്‍ ബിന്ദു നടത്തിയ പ്രസ്താവനയാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. 'ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് അജണ്ടയാണ്. തീരുമാനിക്കുന്നത് നടപ്പാക്കാം. സര്‍വകലാശാല പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ട ഉത്തരവാദിത്തം ഗവര്‍ണര്‍ക്കുണ്ട്. സര്‍വകലാശാല നിയമഭേദഗതി ബില്‍ തടഞ്ഞുവച്ചയാളാണ് ഗവര്‍ണര്‍' - ഇതായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയില്‍ ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിളിച്ച യോഗത്തില്‍ ആകെയുള്ള 13 ചാന്‍സലര്‍ നോമിനികളില്‍ 11 പേരും പങ്കെടുത്തില്ല. 21 അംഗങ്ങള്‍ എത്തിയാല്‍ ക്വാറം തികയുമെന്നിരിക്കെയാണ് ചാന്‍സലര്‍ നോമിനികള്‍ വിട്ടു നിന്നമത്. ഇതില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.