തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലറായി തുടരുന്ന കാര്യം ആലോചിക്കാന്‍ കുറച്ച് സമയം വേണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നേരത്തെ സര്‍ക്കാരും ഗവര്‍ണറും ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ചാന്‍സിലര്‍ പദവിയില്‍ തുടരില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു. സര്‍വകലാശാല ഫയലുകള്‍ നോക്കേണ്ടതില്ലെന്നും തന്റെ ഓഫീസിലെ ജീവനക്കാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ വി സി നിയമനവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ ഇടഞ്ഞത്.
ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. സര്‍വകലാശാലകളില്‍ ഒരു തരത്തിലുള്ള ഇടപെടലുകളും സമ്മതിക്കില്ല. കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ നടപടിയില്‍ ഖേദവും വേദനയുമുണ്ട്. അച്ചടക്കരാഹിത്യവും അക്കാദമിക് നിലവാരത്തകര്‍ച്ചയും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
യൂണിയന് തെരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന വിഷയം ഗവര്‍ണര്‍ അപലപിച്ചു. ഇടുക്കിയിലെ ക്യാമ്പസ് കൊലപാതകം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വിദ്യാസമ്പന്നമായ സമൂഹത്തിന് യോജിച്ചതല്ല ഇത്തരം കൊലപാതകം. സര്‍വകലാശാലകള്‍ ഭാവി തലമുറയെ വാര്‍ത്തെടുക്കാനാണ്. ക്യാമ്പസുകളില്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.